സംസ്ഥാനത്ത് 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബെംഗളൂരു: കലബുറഗി ജില്ലയിലെ ആലണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കോറല്ലി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അഫ്‌സൽപൂർ താലൂക്കിലെ 14 വയസ്സുള്ള പെൺകുട്ടി കൊറല്ലി ഗ്രാമത്തിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ദീപാവലി അവധിക്കുശേഷം ചൊവ്വാഴ്ചയാണ് പെൺകുട്ടി സ്വന്തം വീട്ടിൽനിന്ന് ബന്ധുവീട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി ഉച്ചയ്ക്ക് ശേഷം പുറത്തേക്ക്  പോയി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കരിമ്പ് തോട്ടത്തിലാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

കൈകളും കാലുകളും ബന്ധിച്ച ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ലഭ്യമായ വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
[masterslider id="10"]

Related posts