നടൻ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നതായി സോഷ്യൽ മീഡിയ റിപ്പോർട്ട്. ജനുവരി 24ന് സംവിധായകൻ സുഭാഷ് ഗായിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നത്. പൊന്നിയിൻ സെൽവൻ 2′ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വർഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സംവിധായകൻ മണിരത്നം പ്രഖ്യാപിച്ചത്. ‘ഭോല’, ‘ഗൂമർ’ എന്നിവിടങ്ങളിൽ അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.
Read MoreDay: 26 January 2023
മൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി…
Read More13 വർഷത്തെ പ്രണയം, കീർത്തി സുരേഷ് വിവാഹിതയാവുന്നു
മലയാളവും കടന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയാണ് കീര്‍ത്തി സുരേഷ്. മഹാനടി, അണ്ണാത്തെ, വാശി, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിയായി മാറി. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥീരീകരണണമുണ്ടായില്ല. ഇപ്പോഴിതാ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ്…
Read Moreവാനിനുള്ളിൽ തീ കൊളുത്തി ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കി
ചെന്നൈ: ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി തമിഴ്നാട്ടിൽ ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രാവിലെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ആണ് ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ദ്രുതപരിശോധനയ്ക്ക് ശേഷമാണ് ഹെലികോപ്റ്റർ പറന്ന് ഉയർന്നത് എന്നും അറിയിച്ചു. ശ്രീ ശ്രീ രവിശങ്കർ സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ യാത്ര പുനരാരംഭിച്ചത് എന്നും ഈറോഡ് കളക്ടർ എം ആർ എച്ച് കൃഷ്ണനുണ്ണി പറഞ്ഞു.
Read Moreവിവാഹ സമയത്ത് വധുവിന് 18 തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവല്ല ; കർണാടക ഹൈക്കോടതി
ബെംഗളൂരു: വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. കുടംബ കോടതി വിധിക്കെതിരെ ചെന്നപട്ന താലൂക്കിലെ ഷീല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്. എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന്…
Read Moreഭൂമി തർക്കം; പെരുവഴിയായി സംസ്ഥാന സർക്കാർ സ്‌കൂളിലെ 100 ഓളം കുട്ടികൾ
ബെംഗളൂരു : നൂറോളം കുട്ടികളാണ് തങ്ങളുടെ തെറ്റു കൂടാതെ വലിയ വില നൽകേണ്ടി വരുന്നുത്. മഹാദേവപുരയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ ഈ വിദ്യാർഥികൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭൂമി തർക്കത്തിലായതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുറസ്സായ സ്ഥലത്തിരിക്കാൻ നിർബന്ധിതരാവുകയാണ്. സ്‌കൂൾ വളപ്പിൽ അതിക്രമിച്ചു കയറിയ ചില വ്യക്തികൾ ശനിയാഴ്ച മുതൽ അദ്ധ്യാപകരോട് സ്കൂളിൽ വരരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഞായറാഴ്ച സ്‌കൂളിൽ അവധിയായിരിക്കെ എത്തിയ സംഘം ക്ലാസ് മുറികൾ പൂട്ടിയിടുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച സ്കൂളിൽ എത്തിയ കുട്ടികൾ ക്ലാസ് മുറികൾക്ക് പൂട്ടുവീണത് കൊണ്ട് പുറത്തുള്ള തുറന്ന…
Read Moreജീവന് പുല്ല് വില: 25 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാൻ കരിമ്പട്ടികയിലെ സ്ഥാപനം
ബെംഗളൂരു: കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്എംഎസ്‌സിഎൽ) ആറ് മാസത്തോളം തടഞ്ഞുവെച്ച ടെൻഡർ നിരവധി സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക് നൽകി. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ കരിമ്പട്ടികയിൽ പെടുത്തിയ യൂണിക്യൂർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് 25.15 കോടി രൂപയുടെ 30 മരുന്നുകൾ വിതരണം ചെയ്യാനുള്ള ടെൻഡർ ലഭിച്ചത്. പല സംസ്ഥാനങ്ങളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യാത്ത കാരണമാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022ൽ 45 കോടി രൂപയുടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനുള്ള ടെൻഡർ…
Read Moreകേരള ഘടകത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി.
ഹരിയാന: കേരള ഘടകത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ ഭാരവാഹികളേയും പിരിച്ചുവിട്ടതെന്നാണ് വിശദീകരണം. എഎപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഹരിയാന ഘടകത്തെ പൂര്‍ണമായും പിരിച്ചുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബൂത്ത് തലം മുതല്‍ കേഡര്‍ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ്…
Read Moreറിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ.
റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ. മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപയാണ്. 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. അതേസമയം, മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും. രാവിലെ ആറ് മുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതുമുതൽ 11വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ്.എൻ ജങ്ഷൻ വരെ രാവിലെ…
Read More