കുട്ടികൾക്ക് പുതിയ ഭാഷകൾ പറഞ്ഞുനൽകണം; ‘എനിക്ക് 7-8 ഭാഷകൾ അറിയാം’: ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപി സുധ മൂർത്തി

ബെംഗളൂരു: കുട്ടികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപിയും ഇൻഫോസിസ് സ്ഥാപകയുമായ സുധാ മൂർത്തി.

തനിക്ക് 8 ഭാഷകൾ അറിയാമെന്നും ഒന്നലധികം ഭാഷകൾ പടിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് സമ്പാദിക്കാൻ കഴിയുമെന്നും സുധ മൂർത്തി അഭിപ്രയപ്പെട്ടു.

ത്രിഭാഷാ നയത്തിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് സുധാമൂർത്തിയുടെ പ്രതികരണം.

ഒരു വ്യക്തി വിവിധ ഭാഷകൾ സ്വായത്തമാക്കണമെന്നാണ് വിശ്വസിക്കുന്നത്. ഒരാൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാൻ കഴിയും. തനിക്ക് തന്നെ 7-8 ഭാഷകൾ അറിയാം.

  വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല; യുവതിയെ ദാരുണമായി കൊലപ്പെടുത്തി ഭർതൃമാതാപിതാക്കൾ

https://x.com/ANI/status/1899707267936637228?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1899707267936637228%7Ctwgr%5Ef41ec62f1aeda0a88653ac1048d036f562f95bdf%7Ctwcon%5Es1_&ref_url=https%3A%2F%2Fenglish.publictv.in%2Fi-myself-know-7-8-languages-rajya-sabha-mp-sudha-murthy-supports-3-language-policy%2F

അതിനാൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് ആസ്വദിക്കുന്നു. കുട്ടികൾക്കും ഇതിലൂടെ അറിവ് സമ്പാദിക്കാൻ കഴിയുമെന്നും സുധാമൂർത്തി പറഞ്ഞു.

കുട്ടികൾക്ക് പുറമെ അധ്യാപകർക്കായി പുതിയ പരിശീലന കോഴ്‌സുകൾ നടത്താനും മൂന്ന് വർഷത്തിലൊരിക്കൽ അധ്യാപകരുടെ പരീക്ഷകൾ നടത്താനും പ്രൈമറി തലത്തിൽ പഠിപ്പിക്കുന്നവർക്ക് കൂടുതൽ പരീക്ഷകൾ നടത്താനും സുധ മൂർത്തി ആവശ്യപ്പെട്ടു. നല്ല അധ്യാപകരില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടില്ലെന്നും അവർ പറഞ്ഞു.

അധ്യാപകർ, ബിഎ, എംഎ, അല്ലെങ്കിൽ കോളേജ് തലത്തിൽ പിഎച്ച്ഡി പരീക്ഷ പാസായതിന് ശേഷം അധ്യാപനത്തിലേക്ക് കടക്കുന്നതാണ് നിലവിലെ രീതി. ഇതിനുശേഷം, അവർ വിരമിക്കുന്നതുവരെ പരീക്ഷകളൊന്നുമില്ല.

  ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഇതിന് പകരം ഓരോ മൂന്ന് വർഷത്തിലും, അധ്യാപകരും പരീക്ഷകൾക്ക് വിധേയരാകണം. അല്ലെങ്കിൽ, സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടില്ലെന്ന് സുധ മൂർത്തി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടാങ്കർലോറിയിടിച്ച്‌ 18 വയസുകാരനുൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു

Related posts

Click Here to Follow Us