കർണാടക ബസ് ഇടിച്ചു തെറിപ്പിച്ചത് പതിമൂന്നുകാരന്റെ ജീവൻ

കണ്ണൂർ:കൂത്തുപറമ്പി നടുത്തളത്തിൽ നീർവ്വേലി പതിമൂന്നാം മൈലിൽ കർണാടക ട്രാൻസ്‌പോർട്ട് ബസ്സിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന 13 വയസുകാരൻ മരിച്ചു.നീർവ്വേലി പതിമൂന്നാം മൈലിലെ ഷഹാന മൻസിലിൽ ഫിസാൻ ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആണ് അപകടം ഉണ്ടായത്. മട്ടന്നൂർ ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാനെ ഇടിച്ചത്. അമിത വേഗതയിൽ ഒരു സ്വകാര്യ ബസ്സിനെ മറികടന്നെത്തിയ ബസ് റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചതായി നാട്ടുകാർ പറഞ്ഞു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

കുട്ടിയെ ഇടിച്ച് അൽപദൂരം മുൻപോട്ട് പോയശേഷം ബസ് റോഡരികിൽ താക്കോലുമായി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. നാട്ടുകാർ രോഷാകുലരായതിനെ തുടർന്ന് പോലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ബസ്സ് പോലീസ് തന്നെ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts