സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളി നാല് മാസത്തിന് ശേഷം പ്രതി അറസ്റ്റിൽ

ബെംഗളൂരു: നാല് മാസം പഴക്കമുള്ള ഒരു സ്ത്രീയുടെ കൊലപാതകത്തിലെ ദുരൂഹത പൊളിച്ച് കൊത്തനൂർ പോലീസ് . മേരി എന്ന സ്ത്രീയെ കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതിയായ ലക്ഷ്മണനെ അറസ്റ്റ് ചെയ്തു.

2024 നവംബർ 26 ന് കൊത്തനൂരിലെ നാഗേനഹള്ളി ചേരിയിൽ നിന്ന് മേരിയെ കാണാതായിരുന്നു. അതേ ചേരിയിൽ തന്നെ താമസിച്ചിരുന്ന ലക്ഷ്മണിനെയും കാണാതായിരുന്നു.

അന്വേഷണത്തിനിടെ, പോലീസ് ലക്ഷ്മണനെ കണ്ടെത്തി ചോദ്യം ചെയ്തു. 50 ഗ്രാം സ്വർണ്ണത്തിനുവേണ്ടിയാണ് മേരിയെ കൊലപ്പെടുത്തിയതെന്ന് അയാൾ സമ്മതിച്ചു. തുടർന്ന് ലക്ഷ്മൺ സ്വർണ്ണം എടുത്ത് മേരിയുടെ മൃതദേഹം ബാഗലൂരിലെ ഹൊസൂറിലേ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നും സമ്മതിച്ചു. മാർച്ച് 9 ന് മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ലക്ഷ്മണനെ അറസ്റ്റ് ചെയ്ത് കോത്തനൂർ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

  നാല് കുങ്കിയാനകളെ ആന്ധ്രക്ക് കൈമാറി; അയൽ സംസ്ഥാനത്തെ ആനക്കൂട്ടത്തെ ഇനി കർണാടകയിൽ നിന്നുള്ള ആനകൾ മെരുക്കും

കന്നഡ സിനിമയിലെ രംഗങ്ങൾ കണ്ട ശേഷമാണ് ലക്ഷ്മൺ എന്ന പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് ലക്ഷം രൂപ കടം വാങ്ങിയ ഇയാൾ കടം വീട്ടാൻ മേരിയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു.

ചിത്രംനവംബർ 26 ന് ലക്ഷ്മൺ മേരിയെ വിളിച്ച് തന്നെ കാണാൻ ആവശ്യപ്പെട്ടു. തുടർന്ന് അയാൾ അവളെ കൊലപ്പെടുത്തി ബാഗലൂരിലെ ഒരു മാലിന്യക്കൂമ്പാരത്തിൽ മൃതദേഹം ഉപേക്ഷിച്ചു. ലക്ഷ്മൺ ആകെ നാല് സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. നവംബർ 26 ന് രാവിലെ, അയാൾ ഉപയോഗിച്ചിരുന്ന മൂന്ന് സിം കാർഡുകൾ ഡിജെ ഹള്ളിയിലെ ഭാര്യയുടെ വീട്ടിൽ ഉപേക്ഷിച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി ഇത് ആസൂത്രണം ചെയ്തത്.

  ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം

ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതദേഹം ഒരു ഓട്ടോറിക്ഷയിൽ കയറ്റി മാലിന്യക്കൂമ്പാരത്തിൽ തള്ളുകയായിരുന്നു. മേരിയുടെ മൊബൈൽ ഫോൺ ഓൺ ചെയ്ത് അവിടെ എറിഞ്ഞു. പോലീസ് പ്രതിയുടെ കോൾ ഡീറ്റെയിൽ രേഖകൾ പരിശോധിച്ചപ്പോൾ നവംബർ 26 ന് അയാളുടെ ലൊക്കേഷൻ ഡിജെ ഹള്ളിയിലായിരുന്നു കാണിച്ചിരുന്നത്. അതിനാൽ പോലീസിന് അയാളിൽ സംശയം തോന്നിയിരുന്നു. എന്നാൽ കറക്റ്റ് ലൊക്കേഷൻ ലഭിച്ചിരുന്നില്ല ഒടുവിൽ, തന്റെ കാമുകിയുമായി സംസാരിക്കാൻ ഫോൺ റീസ്റ്റാർട്ട് ചെയ്തപ്പോൾ ആണ് പ്രതി പിടിയിലായത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ബ​ലി​പെ​രു​ന്നാ​ൾ മു​ന്നോ​ടി​യാ​യി ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്ക​ണം" : ബ​ജ്‌​റം​ഗ്ദ​ൾ ക​ർ​ണാ​ട​ക ഘ​ട​കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us