കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

ബെംഗളുരു മണ്ഡ്യയില്‍ സ്വകാര്യ ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു.

ബസ് യാത്രക്കാരനായ കോഴിക്കോട് കാക്കൂര്‍ നടുവല്ലൂര്‍ ഇയ്യംകോട്ടുമ്മല്‍ ബാലകൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) ആണ് മരിച്ചത്.

മൈസൂരുവിലെ സ്വകാര്യ ആശു പ്രതിയില്‍ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസ് കാറിന് പിന്നിലിടിച്ച് 3 പേര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

അഭിജി ത്തിന് പുറമേ ബസ് ജീവനക്കാരന്‍, കാര്‍ യാത്രികന്‍ എന്നിവര്‍ക്കും പരുക്കേറ്റു. ബെംഗളൂരു ചന്ദാപുരയില്‍ മൊബൈല്‍ ടെക്‌നിഷ്യനായ അഭിജിത്ത് വിഷു അവധിക്ക് ശേഷം മടങ്ങുകയായിരുന്നു.

മൃതദേഹം മൈസുരു കെആര്‍ ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
അമ്മ: സബിത. സഹോദരി:
അക്ഷയ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts