ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 4 ന്

ബെംഗളൂരു: അയ്യപ്പസ്വാമിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം 2022 ഡിസംബർ 4 ന് (1198 വൃശ്ചികം 18 ) നടത്തും. ഞായറാഴ്ച ജാലഹള്ളി ടെമ്പിളിന് സമീപത്തുള്ള ദോസ്തി ഗ്രൗണ്ടിൽ വെച്ച് നടത്തുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്ര ചൈതന്യം ദേശത്തിലേക്ക് പ്രസരിക്കുന്ന ഉത്സവകാലത്ത് ഒരു നാടിന്റെ അന്തരീക്ഷം മുഴുവൻ ആചാരപരമായ ചടങ്ങുകളിലൂടെ ശുദ്ധീകരിക്കപ്പെടുകയാണ് എന്നും അതിലൂടെ നാം വസിക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും പരിശുദ്ധ മാറ്റപ്പെടുന്നു എന്നും ജാലഹാള്ളി അയ്യപ്പ ടെംപിൾ അധികൃതർ അറിയിച്ചു. ഉത്സവ ചടങ്ങിൽ സംബന്ധിക്കുന്നതിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സും ശരീരവും…

Read More

കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മിറാജിൽ വെള്ളിയാഴ്ച രാത്രി കെഎസ്ആർടിസി ബസിന് നേരെ ചില അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് ശനിയാഴ്ച നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബസുകൾ അതിർത്തിയിലെ കഗ്‌വാഡ് വരെ മാത്രമാണ് സർവീസ് നടത്തുന്നത്, അവിടെ നിന്ന് സ്വകാര്യ വാഹനങ്ങളിലാണ് യാത്രക്കാരുടെ യാത്ര. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിന് പുറമെ മറ്റ് പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മിറാജ് പോലീസ് സ്റ്റേഷനിലെ നാരായൺ ദേശ്മുഖ് പറഞ്ഞു. സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ ഒഴികെയുള്ള സ്വകാര്യ…

Read More

പുതിയ നിരക്കിൽ ആപ്പ് അധിഷ്‌ഠിത ഓട്ടോ ഡ്രൈവർമാർ സന്തുഷ്ടരല്ല

ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷകൾക്ക് ഈടാക്കാവുന്ന ജിഎസ്‌ടിയ്‌ക്കൊപ്പം കൺവീനിയൻസ് ഫീയും 5 ശതമാനമായി ഗതാഗത വകുപ്പ് നിശ്ചയിച്ച് ഒരു ദിവസം പിന്നിട്ടതോടെ ശനിയാഴ്ച യാത്രക്കാർ വലഞ്ഞു. തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് പറഞ്ഞ് പലയിടത്തും ഓട്ടോകൾ യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചു. സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ യൂണിയനുകളുമായി കൂടിയാലോചിച്ചില്ലെന്നും ചിലർ പറഞ്ഞു. പുതിയ ഉത്തരവോടെ, സംസ്ഥാന സർക്കാരിന്റെ 30 രൂപ നിരക്കിൽ നിന്ന് 33 രൂപ ഓട്ടോകൾക്ക് മിനിമം നിരക്കായി ഈടാക്കാം. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ആപ്പ് വഴി ഒരു ഓട്ടോ ബുക്ക് ചെയ്യാൻ കഴിഞ്ഞ…

Read More

നഗരത്തിലെ 9 പ്രധാന ജംഗ്‌ഷനുകളിലെ തിരക്ക് കുറഞ്ഞതോടെ ഗതാഗതം സുഗമം

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയോളമായി, പല നഗരപ്രദേശങ്ങളിലെയും ഗതാഗതം ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതായി യാത്രക്കാർ അഭിപ്രായപ്പെട്ടു . ഗതാഗതത്തിന് വലിയ തടസ്സങ്ങളൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ റോഡിൽ കുറച്ച് സമയം മാത്രമാണ് യാത്രക്കാർക്ക് ചെലവഴിക്കേണ്ടി വരുന്നതെന്നും ട്രാഫിക് പോലീസുകാരിൽ നിന്ന് തങ്ങൾ ഇതാണ് പ്രതീക്ഷിച്ചത് ഇന്നും യാത്രക്കാർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഒരു ട്വിറ്റർ ഉപയോക്താവ് എഴുതിയത് എങ്ങനെ; ഏകദേശം 9.30 ഓടെ എസ്റ്റീം മാളിൽ നിന്ന് ഔട്ടർ റിംഗ് റോഡ് ലൂപ്പ് വഴി 12 മിനിറ്റിനുള്ളിൽ ഹെബ്ബാൽ മേൽപ്പാലം മുറിച്ചുകടന്നു. സീനിയർ ട്രാഫിക് പോലീസ് ഓഫീസറെയും അദ്ദേഹത്തിന്റെ…

Read More

നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു

ബെംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയില്‍ മുങ്ങി. നദി മുറിച്ചുകടക്കാന്‍ ജങ്കാര്‍ സര്‍വിസ് കാത്തുനില്‍ക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നദിയിലേക്കിറങ്ങിയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്പ് നാട്ടുകാരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തില്‍ ആളപായമില്ല. നദിയില്‍ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കരക്കെത്തിച്ചു.

Read More

നമ്മ മെട്രോ യാത്രികർക്ക് ആശ്വാസമായി ഈ തീരുമാനം !

ബെംഗളൂരു : നമ്മ മെട്രോ യാത്രികർക്ക് വലിയൊരു ആശ്വാസമായി പുതിയ തീരുമാനം.നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് ഇനി നിർബന്ധമല്ല, ബി.എം.ആ.ടി.സി എംഡി. അൻജും പർവേഷ് അറിയിച്ചതാണ് ഇക്കാര്യം. മാസ്ക്ക് ധരിക്കണോ വേണ്ടയോ എന്നത് യാത്രക്കാർക്ക് തീരുമാനിക്കാം, മുഖാവരണം ധരിക്കാതെ എത്തുന്ന യാത്രക്കാരെ തടയരുതെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ മാസ്ക്ക് ധരിക്കാത്തവരിൽ നിന്ന് 250 രൂപ ഈടാക്കുന്നത് നിർത്തിവച്ചിരുന്നു. എന്നാൽ മെട്രോയിൽ കയറുന്നതിന് മുൻപ് മാസ്ക്ക് ധരിക്കാൻ…

Read More

ബെംഗളൂരു- ഹൗറ എക്സ്പ്രസ്സ്‌ ട്രെയിനിൽ തീ പിടുത്തം

ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

അമീർഖാന്റെ മൂന്നാം വിവാഹം ഉടൻ എന്ന് അഭ്യൂഹം

മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹം. അമീറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം അമീർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമയും പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.  എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാകാവുന്ന…

Read More

‘മലബാർ ബ്രാണ്ടി ‘ ഓണത്തിന് വിപണിയിൽ എത്തും

തിരുവനന്തപുരം: ‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാന്‍ഡ് ഈ ഓണത്തിന് വിപണിയിലെത്തും. ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്. ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവില്‍ ജവാന്‍ മാത്രമാണ്…

Read More
Click Here to Follow Us