യുവതി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലയാളി യുവാവെന്ന് പോലീസ് 

ബെംഗളൂരു: ബെംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്‍റില്‍ അസംകാരി യുവതിയെ മലയാളി യുവാവ് കുത്തിക്കൊലപ്പെടുത്തി.

അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്.

ബെംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ്സ് അപ്പാർട്ട്മെന്‍റിലാണ് സംഭവം.

മലയാളിയായ ആണ്‍സുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം.

ഇന്നലെയാണ് യുവതിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്.

കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊർജിതമാക്കി.

ആരവ് അനയ് കണ്ണൂർ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം.

ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്.

നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റില്‍ മുറിയെടുത്തത്.

അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയില്‍ തന്നെ കഴിഞ്ഞു.

നവംബർ 24-ന് വൈകിട്ടോടെ ഇയാള്‍ അപ്പാർട്ട്മെന്‍റിന് പുറത്ത് പോയി, പിന്നീട് മടങ്ങി വന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈദ് മിലാദ്: ബെംഗളൂരുവിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts