അമ്മയോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ മൂന്ന് വയസുകാരൻ കാറിടിച്ച് മരിച്ചു

ബെംഗളൂരു: പിന്നിലേക്കെടുത്ത കാറിടിച്ച്‌ മൂന്ന് വയസുകാരന് ദാരുണാന്ത്യം.

അമ്മയോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് അപകടമുണ്ടായത്.

മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്.

ബെംഗളൂരുവിലെ ആനേക്കലിലാണ് സംഭവം.

കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവശേഷം കാറിന്റെ ഡ്രൈവർ സ്ഥലം വിട്ടു.

ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മാതാപിതാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ക്ഷേത്രത്തിന് മുന്നില്‍ വലിയ തിരക്കുള്ള സമയമായിരുന്നു.

അമ്മ ക്ഷേത്രത്തിനകത്ത് നില്‍ക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

റോഡരികില്‍ കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്.

കാർ കുട്ടിയുടെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.

കുട്ടി പിന്നില്‍ നില്‍ക്കുന്നത് ഡ്രൈവർ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

ഡ്രൈവർ പെട്ടെന്ന് കാർ പിന്നിലേക്ക് എടുക്കുകയായിരുന്നുവെന്ന് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കാർ കുട്ടിയുടെ ശരീരത്തില്‍ കയറിയത് കണ്ട് നാട്ടുകാർ ബഹളം വെച്ചു.

ഇത് കേട്ട് ഡ്രൈവർ കാർ അല്‍പ ദൂരം മുന്നിലേക്ക് എടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

നാട്ടുകാർ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts