ക്രസ്മസ്, പുതുവര്‍ഷ അവധിയാത്രയ്ക്ക് 50% വരെ അധിക നിരക്ക്: കേരള ആർ ടി സിയുടെ സൂപ്പർ ഫ്ലെക്സി കൊള്ള തുടരുന്നു

ബെംഗളൂരു: ക്രസ്മസ്, പുതുവര്‍ഷ അവധി തിരക്ക് മുതലെടുത്ത് കേരള ആര്‍യടി.സി.യുടെ ഫ്ലെക്സി ടിക്കറ്റ് കൊളള തുടരുന്നു.

ബംഗളുരുവിൽ നിന്നും നാട്ടിലേക്കുള്ള പതിവ് സർവീസുകളിൽ ഇത്തവണ 50% വരെ അധിക നിരക്കാണ് ഈടാക്കുന്നത്.

ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകളിലാണ് സൂപ്പർ ഫ്ലെക്സി എന്നാ പേരിൽ അധിക നിരക്ക് ഈടാക്കുന്നത്.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

ഇതോടെ എറണാകുളം തൃശൂർ റൂട്ടുകളിൽ കർണാടക ആർ ടി സി യുടെ പ്രതിദിന എ സി സർവീസുകളെക്കാൾ കേരളത്തിന്റെ ടിക്കറ്റ് നിരക്ക് 5-10%വരെ ഉയർന്നു.

4 വർഷം മുൻപ് ഫ്ലെക്സി ടിക്കറ്റ് നിരക്ക് സമ്പ്രദായം ആരംഭിച്ചപ്പോൾ 10-15% വരെ അധിക നിരക്ക് ഈടാക്കിയിരുന്നു.

പിന്നീട് അത് 30% വരെയായി. ഇക്കഴിഞ്ഞ ഓണക്കാലത്ത് 40% എത്തിയിരുന്നു.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts