കരിങ്കൽ ക്വാറിയിലെ അപകടത്തിൽ 3 പേർ മരിച്ചു

death suicide murder accident

ബെംഗളൂരു: ചാമരാജ്നഗർ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. കരിങ്കല്ല് പൊട്ടിക്കുന്നതിനിടെ ഇവയ്ക്കിടയിൽ പെടുകയായിരുന്നു മൂന്നു പേരും. ശിവരാജു, സിദ്ധരാജു, കുമാർ എന്നിവരാണ് മരിച്ചത്. കൂടുതൽ ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് തിരച്ചിൽ നടത്തി വരികയാണ്. കഴിഞ്ഞ മാർച്ചിൽ ഗുണ്ടൽപേട്ടിലും സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. അന്ന് 4 പേർ അപകടത്തിൽ മരിച്ചിരുന്നു.

Read More

13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ തുടങ്ങും ; ട്രാഫിക് കമ്മീഷണർ 

ബെംഗളൂരു: പ്രീ പെയ്ഡ് ഓട്ടോ ആറ് മെട്രോ സ്റ്റേഷനുകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് ട്രാഫിക് പോലീസ്. എം. ജിറോഡ് മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ ആരംഭിച്ച കൗണ്ടറുകൾ വിജയം കണ്ടാണ് ഈ നീക്കം. വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ തുടങ്ങി നഗരത്തിൽ 13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ ആരംഭിക്കുമെന്ന് ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ എം. എ സലിം പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തി വച്ച മുഴുവൻ കൗണ്ടറുകളും തുറന്ന് പ്രവർത്തിച്ച് ഗതാഗതം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സുശാന്ത് ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണ് ; മോർച്ചറി ജീവനക്കാരൻ

മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ രൂപകുമാർ ഷാ . സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് താൻ ആ സ്ഥലത്തുണ്ടായിരുന്നതായി മൃതദേഹം കണ്ടതിൽ നിന്ന് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായതായും കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ പറയുന്നു. കൊലപാതകവും ആത്മഹത്യയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മൃതദേഹം കണ്ടയുടനെ കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാനാകും. സുശാന്തിന്റെ കഴുത്തിൽ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു കൊലപാതകം പോലെ തോന്നി. ശരീരത്തിൽ അടിയേറ്റിരുന്നു, ചതവുകൾ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മുഖത്ത് സുശാന്തിന്റെ മുഖത്ത്…

Read More

സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അറുതി വരും ; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് പോലുള്ള സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അവസാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തന്നെ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കിയാൽ സദാചാര ഗുണ്ടായിസം എങ്ങനെ അവസാനിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്ലിൽ ജലീൽ കഴിഞ്ഞ ദിവസം രാത്രി സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി മരിച്ച സംഭവം നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ്‌ കക്ഷി ഉപനേതാവ് യു. ടി ഖാദർ ഉന്നയിച്ചതിനെ തുടർന്നുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

Read More

ഡബിൾ ഡക്കർ മെട്രോ മേൽപ്പാലം അടുത്ത വർഷം മാർച്ചോടെ പണി പൂർത്തിയാക്കും 

ബെംഗളൂരു: സിൽക്ക് ബോർഡ് – റാഗിഗ്ഗുഡ നമ്മ മെട്രോ ഡബിൾ ഡക്കർ മേൽപാലത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും. 3.3 കിലോ മീറ്റർ നീളമുള്ള പാലത്തിന്റെ പണി വേഗം പൂർത്തിയാക്കി ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്. മുകളിലൂടെ മെട്രോ ട്രെയിനും താഴെ വാഹനങ്ങളും കടന്നു പോകുന്ന മേൽപ്പാലം ബെംഗളൂരുവിൽ തന്നെ ഇത് ആദ്യത്തേത് ആണ്. കഴിഞ്ഞ ജൂണിൽ പാലത്തിന്റെ പണി പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അടക്കം കാലതാമസം നേരിട്ടതോടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

Read More

അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ ബസുകളെ പൂട്ടി ഗതാഗത വകുപ്പ്

ചെന്നൈ : ക്രിസ്മസ്-പുതുവത്സര സീസണിലെ അവധിക്കാല തിരക്ക് മുതലെടുത്ത് അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് 49 സ്വകാര്യ ബസുകൾക്ക് എതിരായ നടപടിയുമായി ഗതാഗത വകുപ്പ്. അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകളിൽ നിന്ന് 92,500 രൂപ പിഴ ചുമത്തി. ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ 23ന് ചെന്നൈയിലെ പോരൂർ, കണ്ടൻചാവടി തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത വകുപ്പ് മിന്നൽ പരിശോധന നടത്തി. ഓമ്‌നി ബസുകൾ അധികമായി ചാർജ് ഈടാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് പണം തിരികെ നൽകിയതായി…

Read More

ഹിമാചൽ പിടിച്ച തന്ത്രം കർണാടകയിലും പയറ്റാൻ ഒരുങ്ങി കോൺഗ്രസ്‌ 

ബെംഗളൂരു: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിടെ നടന്നപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതേ തന്ത്രം കർണാടകയിലും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് കർണാടക കോൺഗ്രസ്‌. ബിജെപി അധികാരത്തിലുണ്ടായിരുന്ന ഹിമാചലില്‍ ഭരണ വിരുദ്ധ വികാരം മുതല്‍ പലകാരണങ്ങളാണ് കോണ്‍ഗ്രസിന് അനുകൂല ഘടകമായി മാറിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പഴയ പെന്‍ഷന്‍ സ്കീം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം. ഇതിലൂടെ വലിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇപ്പോഴിതാ ഇതേ തന്ത്രവുമായി കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

Read More

ഈസ്റ്റർ, വിഷു: നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: വിഷു, ഈസ്റ്റർ യാത്രയ്ക്കായി നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു. കൂടുതൽ ആളുകൾ നാട്ടിലേക്ക് മടങ്ങുന്നത് ഏപ്രിൽ 6,7,13,14 തിയ്യതികളിൽ ആണ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുവനന്തപുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസിൽ ഏപ്രിൽ 6,7,13 തിയ്യതികളിലെ സ്ലീപ്പർ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ 14 ന് 100 ഓളം സ്ലീപ്പർ ടിക്കറ്റുകൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്.

Read More

അതിർത്തി തർക്കം നിലനിൽക്കുന്ന മേഖല കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം ; ഉദ്ധവ് താക്കറെ 

ബെംഗളൂരു: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെളഗാവി മേഖലയുമായി ബന്ധപ്പെട്ടതാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം. ഇത് ഭാഷയുടെയും അതിർത്തിയുടെയും പ്രശ്‌നമല്ലെന്നും മാനവികതയുടെ പ്രശ്‌നമാണെന്നും ഉദ്ധവ് പറഞ്ഞു. തലമുറകളായി അതിർത്തി ഗ്രാമങ്ങളിൽ മറാത്തി സംസാരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്നു. അവരുടെ ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറത്തിയാണെന്നും ഉദ്ദവ് സൂചിപ്പിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഒരു വാക്കുപോലും…

Read More

പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് ഭീതി നിലനിൽക്കുന്ന  സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങളുടെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികൾക്ക് മാസ്‌ക് നിർബന്ധമാക്കി. പുതുവർഷാഘോഷപരിപാടികൾ പുലർച്ചെ ഒന്നിനുമുൻപ് അവസാനിപ്പിക്കണമെന്നും നിർദ്ദേശം ഉണ്ട്. ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. റവന്യൂ മന്ത്രി ആർ. അശോകയും യോഗത്തിൽ പങ്കെടുത്തു. സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും മാസ്‌ക് നിർബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read More
Click Here to Follow Us