13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ തുടങ്ങും ; ട്രാഫിക് കമ്മീഷണർ 

ബെംഗളൂരു: പ്രീ പെയ്ഡ് ഓട്ടോ ആറ് മെട്രോ സ്റ്റേഷനുകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് ട്രാഫിക് പോലീസ്. എം. ജിറോഡ് മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ ആരംഭിച്ച കൗണ്ടറുകൾ വിജയം കണ്ടാണ് ഈ നീക്കം. വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ തുടങ്ങി നഗരത്തിൽ 13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ ആരംഭിക്കുമെന്ന് ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ എം. എ സലിം പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തി വച്ച മുഴുവൻ കൗണ്ടറുകളും തുറന്ന് പ്രവർത്തിച്ച് ഗതാഗതം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

നഗരത്തിൽ പ്രീ പെയ്ഡ് ഓട്ടോസ്റ്റാൻഡുകൾ തിരികെ വരുന്നു

ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടർന്ന് ബെംഗളൂരുവിൽ നിർത്തിയ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിമൊത്തം 16 പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകളാണ് ഏർപ്പെടുത്തുക. ഇതിൽ എം.ജി. റോഡ്, കെംപെഗൗഡ ബസ് സ്റ്റാൻഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളിലെ അവസ്ഥ പരിശോധിച്ചതായും സലീം അറിയിച്ചു. പ്രീപെയഡ് ഓട്ടോ സ്റ്റാൻഡുകൾ വരുന്നത് നഗരത്തിലെ യാത്രക്കാർക്ക് വളരെയധികം ആശ്വാസമാകുമെന്നും യാത്രക്കാർ ഓട്ടോറിക്ഷകളെ കൂടുതലായി ആശ്രയിക്കുന്ന വാണിജ്യ മേഖലകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലാകും സ്റ്റാൻഡുകൾ…

Read More
Click Here to Follow Us