നഗരത്തിൽ പ്രീ പെയ്ഡ് ഓട്ടോസ്റ്റാൻഡുകൾ തിരികെ വരുന്നു

ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടർന്ന് ബെംഗളൂരുവിൽ നിർത്തിയ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം അറിയിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിമൊത്തം 16 പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകളാണ് ഏർപ്പെടുത്തുക. ഇതിൽ എം.ജി. റോഡ്, കെംപെഗൗഡ ബസ് സ്റ്റാൻഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളിലെ അവസ്ഥ പരിശോധിച്ചതായും സലീം അറിയിച്ചു.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

പ്രീപെയഡ് ഓട്ടോ സ്റ്റാൻഡുകൾ വരുന്നത് നഗരത്തിലെ യാത്രക്കാർക്ക് വളരെയധികം ആശ്വാസമാകുമെന്നും യാത്രക്കാർ ഓട്ടോറിക്ഷകളെ കൂടുതലായി ആശ്രയിക്കുന്ന വാണിജ്യ മേഖലകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലാകും സ്റ്റാൻഡുകൾ സ്ഥാപിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുകൂടാതെ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ആറ് പുതിയ ഓട്ടോ സ്റ്റാൻഡുകൾ കൂടി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts