പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് ഭീതി നിലനിൽക്കുന്ന  സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങളുടെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികൾക്ക് മാസ്‌ക് നിർബന്ധമാക്കി. പുതുവർഷാഘോഷപരിപാടികൾ പുലർച്ചെ ഒന്നിനുമുൻപ് അവസാനിപ്പിക്കണമെന്നും നിർദ്ദേശം ഉണ്ട്. ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. റവന്യൂ മന്ത്രി ആർ. അശോകയും യോഗത്തിൽ പങ്കെടുത്തു. സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും മാസ്‌ക് നിർബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read More

പാർക്കുകൾ ദിവസേനെ 2 മണിക്കൂർ അധിക സമയം തുറന്നിടും; ബിബിഎംപി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ബെംഗളൂരു: പാർക്കിൽ പോകുന്നവർക്ക് ഒരു സന്തോഷ വാർത്ത. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ പാർക്കുകളുടെയും സമയം കാൽനടയാത്രക്കാർക്കും മറ്റ് പൊതുജനങ്ങൾക്കും പ്രയോജനപ്രദമായി നീട്ടി. വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ, പാർക്കുകൾ രാവിലെ 5 മുതൽ രാത്രി 8 വരെ തുറന്നിരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. രാവിലെ 5 മുതൽ 10 മണിവരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമായിരുന്നു മുമ്പത്തെ സമയം. വ്യവസ്ഥകൾ ബാധകമാണ് എന്നാൽ അറ്റകുറ്റപ്പണികൾക്കായി പാർക്കുകൾ രാവിലെ 10 മുതൽ…

Read More
Click Here to Follow Us