മഹാരാഷ്ട്ര : അതിർത്തി പ്രശ്‌നത്തിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ , വിവാദ പ്രസ്താവനയുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്. ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചത് പോലെ ഞങ്ങൾ കർണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നായിരുന്നു സഞ്ജയ് റാവുവിന്റെ പ്രസ്താവന. കർണാടകയിൽ പ്രവേശിക്കാൻ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ചൈന പ്രവേശിച്ചതുപോലെ ഞങ്ങളും പ്രവേശിക്കും. ഞങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കർണാടക മുഖ്യമന്ത്രി ഈ വിഷയത്തിൽ തീ കൊളുത്തുകയാണ്. മഹാരാഷ്ട്രയിൽ ദുർബലമായ സർക്കാരാണ് ഉള്ളത്,…
Read MoreDay: 21 December 2022
ക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.
Read Moreനാളെ രാത്രി ആംബുലൻസ് മാത്രം കടത്തി വിടും, ചുരത്തിൽ ഗതാഗത നിയന്ത്രണം
മാനന്തവാടി : താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്ത് നിന്നും ഭീമന്‍ യന്ത്രങ്ങള്‍ വഹിച്ച ട്രെയ്‌ലര്‍ ലോറികള്‍ ചുരം കയറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്‌ജിബി ഗൂണ്‍സ് ട്രക്കുകള്‍…
Read Moreകാറിനകത്ത് നൈട്രജൻ നിറച്ച് ഐടി ജീവനക്കാരൻ ജീവനൊടുക്കി
ബെംഗളൂരു: ഹൃദ്രോഗിയായതിലുള്ള മനോവിഷമത്താല്‍ കാറില്‍ നൈട്രജന്‍ നിറച്ച് ഐടി പ്രഫഷണല്‍ ജീവനൊടുക്കി. 51 വയസ്സുകാരനായ വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ കുറുബറഹള്ളി ജംഗ്ഷനു സമീപമായിരുന്നു സംഭവം. നൈട്രജന്‍ സിലിണ്ടര്‍ കാറില്‍ കരുതിയതിനുശേഷം വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടു. സംശയം തോന്നാത്തവിധം പ്രദേശവാസികളുടെ സഹായത്തോടെ കാറിനു കവര്‍ ഇട്ടതിനുശേഷം, പിന്‍സീറ്റില്‍ കയറി ഇയാള്‍ വാതില്‍ അടച്ചു. പ്ലാസ്റ്റിക്ക് കവര്‍ മുഖത്തു ചുറ്റിയതിനു ശേഷം കാറില്‍ കരുതിയിരുന്ന നൈട്രജന്‍ വാതകം തുറന്നു വിടുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കാർ പരിശോധിച്ചപ്പോഴേക്കും മരണം…
Read More‘കോവിഡ് കരുതൽ’ വിമാനത്താവളത്തിൽ പരിശോധനയ്ക്കൊരുങ്ങി കർണാടക
ബെംഗളൂരു: ചൈനയിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. മുൻകരുതലിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്തരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ എന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്തരാഷ്‌ട്ര യാത്ര എണ്ണത്തിൽ കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.…
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം; ആദിത്യ താക്കറെ
മുംബൈ :മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മൗനത്തിലാണെന്നും ഇനി മൗനം വെടിയുമെന്നു തോന്നുന്നില്ലെന്നും ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ആദിത്യ താക്കറെ ചോദിച്ചു.
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപെട്ട മലയാളി പെൺകുട്ടിയെ ചെന്നൈ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ചെന്നൈ : പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷ് എന്ന 19-കാരനാണ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ വിനോദയാത്രയ്ക്ക് ക്ഷണിച്ച് അങ്ങോട്ടേക്കെത്തിക്കുകയായിരുന്നു. പീഡിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ തിരിച്ചയക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ഷാജു വര്‍ഗീസ്, എ.എസ്.ഐ.മാരായ ബി. ബിവീഷ്, എ. രാജേഷ്,…
Read Moreബെള്ളാരി റോഡ് വീതി കൂട്ടൽ, 54 മരങ്ങൾ മുറിക്കാൻ അനുമതി
ബെംഗളൂരു: ബെള്ളാരി റോഡിലെ പാലസ് ഗ്രൗണ്ട്സിനു മുന്നിലുള്ള നാലാം നമ്പര്‍ ഗേറ്റിനും ഒമ്പതാം നമ്പര്‍ ഗേറ്റിനും ഇടയില്‍ വരുന്ന ഭാഗത്തെ 54 മരങ്ങള്‍ മുറിക്കാന്‍ ബി.ബി.എം.പിക്ക് വനംവകുപ്പ് അനുമതി നല്‍കി. കാവേരി ജങ്ഷനും മെഹ്ക്രി സര്‍ക്കിളിനും ഇടയിലുള്ള റോഡ് വീതികൂട്ടാനാണ് ഇത്രയേറെ മരങ്ങൾ മുറിച്ചു മാറ്റുന്നത്. പുതുതായി രണ്ടു ലൈനുകള്‍കൂടി ഈ റോഡില്‍ വരും. മൂന്നു മരങ്ങള്‍ നിലനിര്‍ത്തണമെന്നും രണ്ടെണ്ണം മാറ്റിപ്പിടിപ്പിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് പ്രദേശവാസികളും പ്രകൃതിസ്നേഹികളും ആവശ്യപ്പെട്ടിട്ടുണ്ട്. ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതിയുടെ വിശദ…
Read Moreസിക വൈറസ്, ഗർഭിണികളുടെ പരിശോധന ഫലം നെഗറ്റീവ്
ബെംഗളൂരു: സംസ്ഥാനത്ത് 21 ഗർഭിണികളുടെ സിക വൈറസ് പരിശോധനഫലം നെഗറ്റീവായി. 30 പേരുടെ പരിശോധനഫലം വരും ദിവസങ്ങളിൽ വരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. റായ്ചൂർ ജില്ലയിൽ കഴിഞ്ഞയാഴ്ച അഞ്ചു വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ഗർഭിണികൾ സിക രോഗം സംബന്ധിച്ച് ഏറെ ജാഗ്രത പുലർത്തണമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻറേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. ആദിത്യ എസ്. ചൗതി പറഞ്ഞു. രോഗം ബാധിച്ചാൽ ഗർഭം അലസാനോ കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യം…
Read Moreഅതിർത്തി തർക്കം: കർണാടക നിയമസഭ പ്രമേയം പാസാക്കും
ബെംഗളൂരു: 1956ലെ സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് വരച്ച അതിർത്തികൾ അന്തിമമാണെന്ന നിലപാട് മഹാരാഷ്ട്രയെ അറിയിക്കാനുള്ള പ്രമേയം കർണാടക നിയമസഭ പാസാക്കും. ബെലഗാവി അതിർത്തി തർക്കത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ സംസാരിച്ച ബൊമ്മൈ, ഇരു സംസ്ഥാനങ്ങളും സംസ്ഥാന പുനഃസംഘടന നിയമത്തെ മാനിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നമ്മുടെ നിലപാട് ആവർത്തിച്ച് ഇരുസഭകളിലും ബുധനാഴ്‌ച പ്രമേയം പാസാക്കുമെന്നും ബൊമ്മൈ പറഞ്ഞു, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് അംഗങ്ങളും ഇതിന് സമ്മതിച്ചു. നിലവിൽ കർണാടകയിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നായ പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബെലഗാവിയിൽ (ബെൽഗാം)…
Read More