ഒളിവിൽ കഴിയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് നേതാക്കൾ, ആരോപണവുമായി പ്രതിപക്ഷം 

ബെംഗളൂരു: പോലീസ് തിരയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് ബി.ജെ.പി നേതാക്കള്‍. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഗുണ്ടയായ ‘സൈലന്റ് സുനിലിനൊപ്പം ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവര്‍ വേദി പങ്കിട്ടത്.

സംഭവം വിവാദമായതോടെ സൈലന്റ് സുനിയെ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ തള്ളിപ്പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുടെ ക്രിമിനല്‍ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. കന്നഡ രാജ്യോത്സവത്തിന്റെയും അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി ചാമരാജ് പേട്ടിലെ വെങ്കട്ടരാം കലാഭവനില്‍ ബംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് സംഭവം.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

പി.സി. മോഹനെ കൂടാതെ, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ, ചിക്ക്പേട്ട് എം.എല്‍.എ ഉദയ് ഗരുഡാചര്‍, മുന്‍ ബി.ബി.എം.പി മേയര്‍ എന്‍.ആര്‍. രമേശ് തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. വേദിയില്‍ ഗുണ്ടനേതാവ് നില്‍ക്കുന്നതിന്റെയും നിലവിളക്ക് കൊളുത്തുന്നതിന്റെയും രക്തദാനം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts