ഐഎംസിയും ത്രീ പേഴ്‌സന്റ് കളക്ടീവും ഒന്നിക്കുന്നു 

ബെംഗളൂരു: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഐഎംസി അഡ്വർടൈസിംഗും ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് അതോറിറ്റിയായ ത്രീപേഴ്‌സെന്റ് കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി പരസ്യ മേഖലയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നു.

ഈ ഇരു ഏജൻസികളും തമ്മിൽ ധാരണയായി.

പ്രിന്റ്, ഇലക്‌ട്രോണിക് പരസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎംസി അഡ്വർടൈസിംഗിനെ ഡിജിറ്റൽ പരസ്യത്തിൽ ശക്തമായ ചുവടുറപ്പിക്കാൻ ഈ സഹകരണം സഹായിക്കും. ഇതോടെ പരസ്യത്തിലും ഉള്ളടക്ക നിർമ്മാണത്തിലും ആധിപത്യം സ്ഥാപിക്കുന്ന ഒരു സമ്പൂർണ്ണ ഏജൻസിയായി ഐഎംസി മാറും.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

പരസ്പര സഹകരണം ഇരു ഏജൻസികളെയും ക്ലയന്റ് ബേസ് വർദ്ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് തങ്ങളുടെ കൈവശമുള്ള വിപുലീകരിക്കാനും സഹായിക്കും. ഡിജിറ്റൽ പരസ്യരംഗത്തെ പരിചയസമ്പന്നരായ അച്യുത് നായർ, പ്രവീൺ റാവു, പ്രദീപ് സിംഗ് എന്നിവർ ചേർന്നാണ് ത്രീപേഴ്സന്റ് കളക്ടീവ് സ്ഥാപിച്ചത്.

നിലവിൽ ഐഎംസി അഡ്വർടൈസിംഗിനും ത്രീ പെഴ്‌സന്റ് കളക്ടീവിനും യഥാക്രമം കോഴിക്കോട്ടും ബെംഗളൂരുവിലും റീജിയണൽ ഓഫീസുകളുണ്ട്. ഈ സാമ്പത്തിക വർഷം മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഓഫീസുകൾ തുറക്കാൻ പദ്ധതിയുണ്ട്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മലബാർ ഡെവലപ്പേഴ്‌സ്, ഇഹാം തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി ഐഎംസി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് പരസ്യ ക്യാമ്പെയ്‌നുകൾ വികസിപ്പിക്കുന്നു. ഐഎംസി അഡ്വർടൈസിംഗ് 2002-ലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചത്.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള ത്രീ പേഴ്‌സന്റ് കളക്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്‌ഐഒ, സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, ഉള്ളടക്ക വികസനം, ഇ-കൊമേഴ്‌സ് മാർക്കറ്റിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts