ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മംഗളൂരു ആശുപത്രിയിൽ മരിച്ചു

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ബെൽത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസിൽ താമസിക്കുന്ന അങ്കിതയാണ് മരിച്ചത്. വേണൂർ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം പി.യു.സി വിദ്യാർത്ഥിനിയാണ് അങ്കിത. അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ബെൽത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഒക്ടോബർ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രി മാറ്റുകയാണുണ്ടായത്.

Read More

ഭർത്താവിനെ കൊല്ലാൻ കാമുകന് കത്തി കൊടുത്തു വിട്ട് യുവതി 

ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ നിയോഗിച്ച ഭാര്യ ലിംഗം മുറിക്കാന്‍ കത്തിയും നല്‍കി. ബെംഗളൂരുവിലെ യെലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അരും കൊല നടന്നത്. ഈ മാസം ഇരുപത്തിയൊന്നിനാണ് ചന്ദ്രു എന്നയാള്‍ കൊല്ലപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസമാണ് കേസില്‍ ഭാര്യയേയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശികളാണ് ശ്വേതയും ചന്ദ്രുവും. ശ്വേതയുടെ അകന്ന ബന്ധുവായ ചന്ദ്രുവിനെ താത്പര്യമില്ലാതെയാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ 18 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നതായിരുന്നു കാരണം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും വിവാഹം നടന്നത് .…

Read More

പാമ്പ് കടിയേറ്റ് ഗർഭിണി മരിച്ചു

ബെംഗളൂരു: ഫാം ഹൗസില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണി പാമ്പുകടിയേറ്റ് മരിച്ചു. വിജയപുര മുദ്ദെബിഹാല്‍ കുന്ദോജി വില്ലേജില്‍ ഇന്നലെയാണ് സംഭവം. നിര്‍മല യെല്ലപ്പക്കാണ് (25) പാമ്പുകടിയേറ്റത്. യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരെ മുദ്ദെബിഹാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിജയപുര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ദീപാവലി ആഘോഷത്തിനിടെ കത്തിച്ച റോക്കറ്റിൽ നിന്നും വീടിന് തീ പിടിച്ചു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട ‘റോക്കറ്റി’ല്‍നിന്ന് തീപടര്‍ന്ന് വീട് കത്തി. മുദിഗരെയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്ന ചത്ര മൈതാനത്തില്‍നിന്ന് ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് വീട്ടിലെ അയയില്‍ ഉണക്കാനിട്ട വസ്ത്രത്തില്‍ വന്നു വീഴുകകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ജീവാപായമുണ്ടായില്ല. നാട്ടുകാര്‍ ചേർന്നാണ് തീയണച്ചത്.

Read More

തുലാവർഷ മഴ നാളെ എത്തും

തിരുവനന്തപുരം: തെക്കു കിഴക്കേ ഇന്ത്യയിൽ നാളെ തുലാവർഷം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായർ, തിങ്കൾ (ഒക്ടോബർ 30,31) ദിവസങ്ങളിൽ വ്യാപക മഴ പെയ്തേക്കും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പ്രസ്തുത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എങ്കിലും നേരിയ തോതിൽ മഴ പെയ്യുമെന്നും സൂചനയുണ്ട്.

Read More

പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്, ചിത്രം പങ്കുവച്ച് പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് പങ്കുവച്ച ഫോട്ടോ വൈറൽ. ചിത്രം ഏറ്റെടുത്ത് സഹതാരങ്ങളും. ഒരു പ്രഗ്നൻസി കിറ്റിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതിൽ രണ്ട് വര കൂടി തെളിഞ്ഞ് കണ്ടതോടെ പാർവതി ഗർഭിണിയാണോ എന്ന ചോദ്യവുമായി പലരും എത്തി. പാർവതിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്. ഇതെങ്ങനെയാണ് സംഭവിച്ചത്, വിവാഹം കഴിഞ്ഞായിരുന്നോ, സത്യമെന്താണ് എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകർ. ഇതിന് പിന്നാലെയാണ് ഈ കഥയിലൊരു ട്വിസ്റ്റ് ഉണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്. ‘സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു’ എന്നാണ് ചിത്രത്തിന് നടി നൽകിയ ക്യാപ്ഷൻ.…

Read More

മാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതൃഭൂമി മുന്‍ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്‌ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ)

Read More

ഹർഷയുടെ കൊലപാതകം, പ്രതികളുടെ ഫോണിൽ ബിൻലാദന്റെ ഫോട്ടോ

ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട്‌ .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍…

Read More

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ 

ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. ഹെബ്ബാൾ സ്വദേശി മഹന്തേഷാണ് അറസ്റ്റിലായത് . കന്നഡ നടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ നടിയുടെ മേക്കപ്പ്മാൻ അറസ്റ്റിൽ ആവുകയായിരുന്നു.  നടിയുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങളും വിഡിയോകളും മഹന്തേഷ് ചോർത്തിയത്. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് നടിയ്ക്ക് ഭീഷണി സന്ദേശം അയച്ചു. നടി ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും നഗ്നചിത്രങ്ങളിൽ ചിലത് ഈ നമ്പറിൽ നിന്ന് ലഭിച്ചതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പോലീസ്…

Read More

25-ാം നിലയിൽ നിന്ന് വീണ് ടെക്കി മരിച്ചു

ബെം​ഗളൂരു: ബന്നാർഘട്ട റോഡിലെ കോണനകുണ്ടെയിലെ ഉയർന്ന റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ 25-ാം നിലയിൽ നിന്ന് 28 കാരനായ ടെക്കി ചാടി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പ്രശാന്ത് സിംഗ് എന്നയാളാണ് മരിച്ചത്. സംഭവസമയത്ത് സിംഗ് മദ്യലഹരിയിലായിരുന്നിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. തൊഴിൽ രഹിതനായിരുന്ന യുവാവ് വീട്ടുകാരുമായി വഴക്കിടാറുണ്ടായിരുന്നു. തീവ്രമായ ചുവടുവെപ്പിന് കുറച്ച് മിനിറ്റ് മുമ്പ്, അദ്ദേഹം കുടുംബാംഗങ്ങളുമായി വഴക്കിട്ടു. മുറിയിലേക്ക് മടങ്ങിയ ശേഷം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന്റെ 25-ാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. “ ഇയാൾ മദ്യത്തിന് അടിമയായിരുന്നെന്നും മദ്യപാന…

Read More
Click Here to Follow Us