ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കർണാടക നേതാവ് ഡി.കെ. ശിവകുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.
ഇന്നലെ രാവിലെ പത്തിന് അബ്ദുൾ കലാം റോഡിലെ ഇ .ഡി ഓഫീസിലെത്തി ശിവകുമാർ താൻ നിയമം പാലിച്ച് ജീവിക്കുന്ന ഒരു പൗരനാണെന്നും ഇ.ഡി സമൻസ് അയച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതികരിച്ചു.
കോൺഗ്രസ് മുഖപത്രമായിരിക്കുന്ന നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ യംഗ് ഇൻഡ്യൻ കമ്പനിയ്ക്ക് ഡി.കെ. ശിവകുമാറും സഹോദരനും എംപിയുമായ ഡി.കെ.സുരേഷും വൻ സംഭവനകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ഇ. ഡി യുടെ ആരോപണം. നാഷൺ ഹെറാൾഡ് കെസിൽ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജു എൻ ഖാർഗെ എന്നിവരെയും ഇ .ഡി ചോദ്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 19-ന് അനാധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാർ ഇടിക്ക് മുന്നിൽ ഹാജരായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡ യാത്രയുടെ കർണാടക പര്യടനം ചൂണ്ടികാട്ടി മറ്റൊരു ദിവസം ഹാജരാകാനുള്ള അനുമതി ശിവകുമാർ തേടിയെങ്കിലും അതിന് അധികൃതർ അനുമതി നൽകിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.