ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഗൗരി ലങ്കേഷിന്റെ കുടുംബം

ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി . ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഗൗരി ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു, ഞാൻ ഗൗരി ലങ്കേഷിനും അവരെപ്പോലെ ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നവർക്കൊപ്പം നിലകൊള്ളുന്നു, അവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര’- രാഹുൽ ഗാന്ധി പറഞ്ഞു. ഒരിക്കലും നിശ്ശബ്ദനാകാൻ കഴിയില്ല, ഭാരത് ജോഡോ യാത്രയിൽ ഗൗരി ലങ്കേഷിന്റെ അമ്മയുടെ കൈപിടിച്ച് നടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts