ട്രെയിനിൽ നിന്ന് വീണ് മംഗളൂരു സ്വദേശി മരിച്ചു

ബെംഗളൂരു: എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശിയായ യുവാവ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മംഗളൂരു വിടലക്കടുത്ത കടമ്പു പിലിവലച്ചിൽ അഷ്റഫ് ഉസ്മാന്റെ മകൻ മുഹമ്മദ് അനസ് (19) ആണ് അപകടത്തിൽപ്പെട്ടത്. എയർകണ്ടീഷൻ മെക്കാനിക്കായ അനസ്, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എറണാകുളത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Read More

പ്രീമിയം തത്കാലിന്റെ പേരിൽ വൻ കൊള്ള നടത്തി റെയിൽവേ

ബെംഗളൂരു: പൂജാ അവധി തിരക്കില്‍ പ്രീമിയം തത്കാലുമായി റെയില്‍വേയുടെ പിടിച്ചുപറി രൂക്ഷമാവുന്നു. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടുതീവണ്ടികളില്‍ ഫ്ളക്‌സി നിരക്ക് നടപ്പാക്കി. ഒരു ബര്‍ത്തിന് മൂന്നിരട്ടി തുക നല്‍കേണ്ട സ്ഥിതിയാണ്. യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയില്‍ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കന്‍ഡ് എ.സി.ക്ക് 5150 രൂപയുമായി. യശ്വന്ത്പുര- കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 144 സ്ലീപ്പര്‍ ബര്‍ത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേര്‍ഡ് എ.സി.യില്‍ 30 ബര്‍ത്ത് ഫ്ളെക്‌സി നിരക്കില്‍ ആണ്.…

Read More

ഓട്ടോ ഡ്രൈവർ കാർ കയറി മരിച്ചു

ബെംഗളൂരു: ബെംഗളൂരു മൈസൂരു റോഡിൽ വണ്ടർല ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ തുടർച്ചയായി അപകടത്തിൽ 43 കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. തെക്കൻ ബെംഗളൂരുവിലെ പുട്ടനഹള്ളി സ്വദേശിയും മണ്ഡ്യ സ്വദേശി രവികുമാറാണ് കൊല്ലപ്പെട്ടത്. കുമാർ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 11.15 ന് വണ്ടർല ഗേറ്റിൽ എത്തിയപ്പോൾ മുന്നിൽ പോയ ഒരു ചരക്ക് വാഹനം പെട്ടെന്ന് ഒരു ഇൻഡിക്കേറ്ററും നൽകാതെ ഇടത്തേക്ക് തിരിഞ്ഞു. കുമാർ സഞ്ചരിച്ചിരുന്ന ഓട്ടോ ചരക്കുലോറിൽ ഇടിച്ച് കുമാർ റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന കാർ ഇടിച്ചുകയറുകയും ചെയ്തതാണ് അപകടം…

Read More

പോപ്പുലർ ഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പ് ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: പോപ്പുലർഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇത്തരം സംഘടനകൾക്ക് രാജ്യത്ത് നിലനിൽപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാളായി പൊതുജനം പോപ്പുലർഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെടുന്നുണ്ടെന്നും  ബൊമ്മെ വ്യക്തമാക്കി. നിരോധിത സംഘടനകളായ സിമി, കെഎഫ്ഡി എന്നിവയുടെ രൂപാന്തരമാണ് പോപ്പുലർഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കോൺഗ്രസും  സിപിഎമ്മുൾപ്പെടെയുള്ള പാർട്ടികൾ വരെ ഉന്നയിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും, കലാപങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കൺട്രോൺമെന്റ് റയിൽവേ സ്റ്റേഷൻ നവീകരണം 2024 ഓടെ പൂർത്തിയാകും

ബെംഗളൂരു: നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കന്റോൺമെന്റ് പുതിയ സ്റ്റേഷൻ നവീകരണം 2024 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് ദക്ഷിണ – പശ്ചിമ റെയിൽവേ. 442 കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി പി ആർ ഒ അനീഷ് ഹെജ്ഡേ അറിയിച്ചു. നിലവിൽ 4 ഫ്ലാറ്റ്ഫോമുകൾ ഉള്ളത് 6 ആക്കി ഉയർത്തും. ഇതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ ഇവിടെ നിന്നും ആരംഭിക്കും. 5000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള എ സി ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, മഴവെള്ള സംഭരണി, മലിന ജല സംസ്കരണ പ്ലാന്റ്…

Read More

ഭാരത് ജോഡോ ഇന്ന് കേരളം കടക്കും, നാളെ മുതൽ കർണാടകയിൽ

മലപ്പു​റം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാത്ര ഇ​ന്ന് കേ​ര​ളം ക​ട​ക്കും. 19 ദി​വ​സ​ത്തെ കേ​ര​ള​ത്തി​ലെ പര്യടനത്തിന് ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലേ​ക്കാ​ണ് യാ​ത്ര പ്ര​വേ​ശി​ക്കു​കയാണ്. നാളെ ​ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ നിന്ന് 21 ദി​വ​സ​ത്തെ ക​ര്‍​ണാ​ട​ക പ​ര്യ​ട​നം ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ലെ യാ​ത്ര​യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു വ​ര​വി​നാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പറഞ്ഞു.

Read More

വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സൗകര്യവുമായി സ്വകാര്യ കമ്പനി

ബെംഗളൂരു: നഗരത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകാൻ ഹെലികോപ്റ്റർ സർവീസുമായി എത്തിയിരിക്കുകയാണ് സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് അടുത്ത മാസം 10 ഓടെ സർവീസ് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസവും 2 തവണയാണ് സർവീസ് ഉണ്ടാവുക. യാത്രാ നിരക്ക് 3835 രൂപ. അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ് പുറത്തേക്കുള്ള ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Read More

30 അടി താഴ്ചയുള്ള കുഴിയിൽ വീണ് രണ്ട് കൗമാരക്കാർ മരിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഗദഗ് ജില്ലയിലെ നാഗാവി-ബെലദാഡി റോഡിൽ 30 അടി താഴ്ചയുള്ള തോട്ടിലേക്ക് ബൈക്ക് മറിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു. സൈൻ ബോർഡുകളുടെയും വഴിവിളക്കുകളുടെയും അഭാവമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ലക്കുണ്ടി ഗ്രാമത്തിൽ നിന്നുള്ള മഞ്ജുനാഥ് മദാർ (19), ബസവരാജ് ജവലബെഞ്ചി (17) എന്നിവരാണ് മരിച്ചത്. മഞ്ജുനാഥിന്റെ സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ലക്കുണ്ടി ഗ്രാമത്തിൽ നിന്ന് യെലിശിരുണ്ടിലേക്ക് പോകുകയായിരുന്നു ഇവർ. അവരോടൊപ്പം ഒരു കേക്കും ഉണ്ടായിരുന്നു. സംഭവം വാർത്തയായതോടെ, പ്രദേശവാസികളും കർഷകരും പുലർച്ചെ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. ഗദഗ് ജില്ലയിലെ…

Read More

നഗരത്തിലെ 73 സർക്കാർ സ്‌കൂൾ കുട്ടികൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: നഗരത്തിലെ സർക്കാർ സ്‌കൂളുകളിലെ 73 കുട്ടികളെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതായി കണ്ടെത്തി, ഇത് കുട്ടികളിൽ ഹൃദയാരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം നടത്തിയ പരിശോധനയിളാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയത്. ബിസിനസ് സേവന ദാതാക്കളായ ക്വെസ് കോർപ്പറേഷന്റെ ലാഭേച്ഛയില്ലാത്ത വിഭാഗമായ കെയർവർക്‌സ് ഫൗണ്ടേഷൻ (CWF) ജെപി നഗർ, മാറത്തഹള്ളി, എച്ച്എഎൽ റോഡ്, ബന്നാർഘട്ട റോഡ് എന്നിവിടങ്ങളിലെ 75 സർക്കാർ സ്‌കൂളുകളിലും അങ്കണവാടികളിലും അടുത്തിടെ 3-16 വയസ് പ്രായമുള്ള 11,276 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യ പരിശോധന നടത്തിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയ 73…

Read More

പരീക്ഷാഫലം മോശമായതിന് അധ്യാപിക ശകാരിച്ചു; പതിനാറുകാരൻ ആത്മഹത്യ ചെയ്തു

CRIME

ബെംഗളൂരു: പ്രിപ്പറേറ്ററി പരീക്ഷയിൽ മോശം മാർക്ക് നേടിയതിന് അധ്യാപിക ശകാരിച്ചതിനെ തുടർന്ന് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയസിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗളൂരു ഉള്ളാള് ഉപനഗരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത സഹോദരി കോളേജിൽ നിന്ന് വന്ന് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ജനലിലൂടെ നോക്കിയ സഹോദരിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അയൽവാസികൾ വാതിൽ ചവിട്ടി തുറന്ന് കുട്ടിയെ കെട്ടഴിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ശ്രേയസിന്റെ മാതാപിതാക്കൾ ജോലി…

Read More
Click Here to Follow Us