ബെംഗളൂരു: ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഗദഗ് ജില്ലയിലെ നാഗാവി-ബെലദാഡി റോഡിൽ 30 അടി താഴ്ചയുള്ള തോട്ടിലേക്ക് ബൈക്ക് മറിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു. സൈൻ ബോർഡുകളുടെയും വഴിവിളക്കുകളുടെയും അഭാവമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
ലക്കുണ്ടി ഗ്രാമത്തിൽ നിന്നുള്ള മഞ്ജുനാഥ് മദാർ (19), ബസവരാജ് ജവലബെഞ്ചി (17) എന്നിവരാണ് മരിച്ചത്. മഞ്ജുനാഥിന്റെ സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ലക്കുണ്ടി ഗ്രാമത്തിൽ നിന്ന് യെലിശിരുണ്ടിലേക്ക് പോകുകയായിരുന്നു ഇവർ. അവരോടൊപ്പം ഒരു കേക്കും ഉണ്ടായിരുന്നു.
സംഭവം വാർത്തയായതോടെ, പ്രദേശവാസികളും കർഷകരും പുലർച്ചെ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. ഗദഗ് ജില്ലയിലെ നാഗവി ഗ്രാമത്തിൽ അടുത്തിടെ കനത്ത മഴ പെയ്തതിനെ തുടർന്ന് നാഗാവിക്കും ബെലദാഡിക്കും ഇടയിലുള്ള റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. അത് ഏകദേശം 30 അടിയിലധികം ആഴം വരുന്ന ഒരു വലിയ കുഴിയാവുകയും ചെയ്തു .
ഗദഗ് റൂറൽ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉച്ചയ്ക്ക് 12 മണിയോടെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. ഗഡാഗിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ വെങ്കടപൂർ, ഷിരഹട്ടി, മറ്റ് ഗ്രാമങ്ങളിലേക്ക് ഇതുവഴി യാത്ര ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ അധികാരികളോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ദിവസേനയുള്ള യാത്രക്കാർക്ക് തകർന്ന റോഡിനെക്കുറിച്ച് അറിയാം, പക്ഷേ റോഡിന്റെ അവസ്ഥയെക്കുറിച്ച് പുറത്തുനിന്നുള്ളവർക്ക് ഒരു പിടിയുമില്ലന്നും ഒരു ഗ്രാമവാസി പറഞ്ഞു.
ഗദഗ് അസിസ്റ്റന്റ് കമ്മിഷണർ അന്നപൂർണ മുദുകമ്മനവർ, തഹസിൽദാർ കിഷൻ കലാൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ റോഡ് നന്നാക്കാനും ചില സൂചനാ ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അന്നപൂർണ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.