പോപ്പുലർ ഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പ് ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: പോപ്പുലർഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇത്തരം സംഘടനകൾക്ക് രാജ്യത്ത് നിലനിൽപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാളായി പൊതുജനം പോപ്പുലർഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെടുന്നുണ്ടെന്നും  ബൊമ്മെ വ്യക്തമാക്കി. നിരോധിത സംഘടനകളായ സിമി, കെഎഫ്ഡി എന്നിവയുടെ രൂപാന്തരമാണ് പോപ്പുലർഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കോൺഗ്രസും  സിപിഎമ്മുൾപ്പെടെയുള്ള പാർട്ടികൾ വരെ ഉന്നയിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും, കലാപങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us