പ്രീമിയം തത്കാലിന്റെ പേരിൽ വൻ കൊള്ള നടത്തി റെയിൽവേ

ബെംഗളൂരു: പൂജാ അവധി തിരക്കില്‍ പ്രീമിയം തത്കാലുമായി റെയില്‍വേയുടെ പിടിച്ചുപറി രൂക്ഷമാവുന്നു. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടുതീവണ്ടികളില്‍ ഫ്ളക്‌സി നിരക്ക് നടപ്പാക്കി.

ഒരു ബര്‍ത്തിന് മൂന്നിരട്ടി തുക നല്‍കേണ്ട സ്ഥിതിയാണ്. യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയില്‍ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കന്‍ഡ് എ.സി.ക്ക് 5150 രൂപയുമായി.

യശ്വന്ത്പുര- കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 144 സ്ലീപ്പര്‍ ബര്‍ത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേര്‍ഡ് എ.സി.യില്‍ 30 ബര്‍ത്ത് ഫ്ളെക്‌സി നിരക്കില്‍ ആണ്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

പ്രീമിയം തത്കാല്‍ ക്വാട്ടയിലേക്ക് മാറ്റിയത്: കണ്ണൂര്‍-യശ്വന്ത്പുര (16528) 90 സ്ലീപ്പര്‍. ബെംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പര്‍, 65 തേര്‍ഡ് എ.സി. കന്യാകുമാരി-ബെംഗളൂരു (16525) 97 സ്ലീപ്പര്‍, 44 തേര്‍ഡ് എ.സി. എറണാകുളം-ബെംഗളൂരു (12683) 132 സ്ലീപ്പര്‍, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ് രഥ് (12258) 83 തേര്‍ഡ് എ.സി. കൊച്ചുവേളി-മൈസൂരു (16316) 84 സ്ലീപ്പര്‍, 51 തേര്‍ഡ് എ.സി.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

പൂജാ അവധി തിരക്ക് പരിഗണിച്ച്‌ കേരളത്തിലേക്ക് കര്‍ണാടക ആര്‍.ടി.സി. 30 അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബെംഗളൂരു സ്‌പെഷ്യല്‍ വണ്ടിയും കോഴിക്കോട് വഴി പകല്‍വണ്ടിയും ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കത്തയച്ചു. സതേണ്‍, സൗത്ത് വെസ്റ്റേണ്‍ ജനറല്‍ മാനേജര്‍മാര്‍ക്കാണ് അയച്ചത്. പകല്‍വണ്ടിക്കായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts