വിഷം കഴിക്കുന്ന സെൽഫി വീട്ടുകാർക്ക് അയച്ചു, പോലീസ് എത്തി രക്ഷിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിൽ അറക്കലഗുഡു രമനാഥപുരത്തെ സുനിൽ കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് മംഗളൂരു ധർമ്മസ്ഥല പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ. ഭാര്യയോട് പിണങ്ങി ധർമ്മസ്ഥലത്തെത്തി ക്ഷേത്രദർശനം നടത്തിയ സുനിൽ വനമേഖലയിൽ കയറി വിഷം കഴിക്കുകയായിരുന്നു.  വിഷം കഴിക്കുന്ന രംഗം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് ഫോർവേഡ് ചെയ്തു. ഇത് കൈമാറി കിട്ടേണ്ട താമസം ധർമ്മസ്ഥല എസ്ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു. വനമേഖലയിൽ അരിച്ചുപെറുക്കിയ പോലീസ് സംഘം മഹാത്മാഗാന്ധി സർക്കിളിൽ നിന്ന് വളരെ ഉയരത്തിൽ കാട്ടിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. …

Read More

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗം,  നിയമങ്ങൾ മാറുന്നു നാളെ മുതൽ 

മുംബൈ : ക്രഡിറ്റ്, ഡബിറ്റ് കാർഡുകളുടെ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും. ഈ കൊമേഴ്‌സ് വെബ്സൈറ്റുകളിൽ ക്രഡിറ്റ് വിവരങ്ങൾ ടോക്കണൈസ് ഉപയോഗിച്ച് ഉപയോഗിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങളാണ് ആർബിഐ നൽകിയത്. നാളെ മുതൽ യഥാർത്ഥ ക്രഡിറ്റ്/ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഈ കൊമേഴ്സ് സൈറ്റുകളിൽ ഉപയോഗിക്കേണ്ടത്. ഓൺലൈൻ, പോയിന്റ്-ഓഫ്-സെയിൽ, ഇൻ-ആപ്പ് ഇടപാടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഡാറ്റയ്ക്കും ഈ വർഷം സെപ്റ്റംബർ 30-നകം ടോക്കണുകൾ…

Read More

സ്മാർട്ട്‌ സിറ്റി പദ്ധതി കാലാവധി കഴിയാനായിട്ടും 34 ഓളം പദ്ധതികൾ ഇനിയും പൂർത്തിയാകാതെ

ബെംഗളൂരു: നഗരത്തിൽ സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഇതുവരെ പൂർത്തിയായത് 13 നിർമ്മാണ പ്രവർത്തങ്ങൾ മാത്രം. പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധി അവസാനിക്കാനായിട്ടും ഇനിയും പൂർത്തിയാകാതെ കിടക്കുന്നത് 34 ഓളം പദ്ധതികൾ. 2015 ജൂൺ 25 നു ആരംഭിച്ച സ്മാർട്ട്‌ സിറ്റി പദ്ധതി 2020 ഓടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് അത് 2023 ലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം കഴിയാനായിട്ടും നിലവിൽ പദ്ധതിയുടെ 28 ശതമാനം മാത്രമാണ് പൂർത്തിയായത്.

Read More

രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ 

ബെംഗളൂരു: ഭാരത് ജോഡോ യാത്ര എത്തുന്നതിന് മുമ്പ് കർണാടകയിൽ പരിപാടിയുടെ പോസ്റ്ററുകൾ കീറിയ നിലയിൽ. ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയിരിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലൂടെ നീങ്ങുന്ന യാത്ര ഇന്നാണ് കർണാടകയിൽ പ്രവേശിക്കുന്നത്. നാല്പതിലധികം പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്. രാഹുലിന്റേതിനു പുറമേ മറ്റ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റുകളും വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

Read More

വിഗ്രഹം തൊട്ടതിനും പിഴ ചുമത്തിയ വിദ്യാർത്ഥിയുടെ പഠനചെലവ് സർക്കാർ വഹിക്കും

ബെംഗളൂരു: കോളാറിൽ ദേവിയുടെ ശൂലം തൊട്ടതിന് പിഴ ചുമത്തിയ ദളിത് വിദ്യാർത്ഥിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. സെപ്റ്റംബർ 8ന് മാലൂർ ഭൂതമ്മ ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം ദളിത് വിദ്യാർത്ഥി നൽകിയതിനെ തുടർന്ന് കുടുംബത്തിന് 60000 രൂപ പിഴ ചുമത്തിയിരുന്നു. തുടർന്ന് ഇത് വിവാദമാവുകയായിരുന്നു.  ഇതിനു പിന്നാലെയാണ് കുടുംബത്തിനു 5 ലക്ഷം രൂപ ചെലവിൽ വീട് വച്ചു നൽകാൻ സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറായത്. ഈ നടപടിയ്ക്കും ശേഷമാണ്…

Read More

കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ്…

Read More

റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു, ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്‌എസ് പ്രഖ്യാപിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റൂട്ട് മാര്‍ച്ച്‌ നടത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എസ്‌എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച്‌ നടത്താന്‍…

Read More

പാൽ പാക്കറ്റിൽ ചത്ത പല്ലിയെന്ന് ഉപഭോക്താവ്; ആരോപണം നിഷേധിച്ച് പാൽ കമ്പനി

ചെന്നൈ: ഗുണനിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആവിൻറെ അവകാശവാദങ്ങൾക്കിടെ പാൽ സാച്ചറുകളിൽ മായം കലർന്നതായി പരാതികൾ ഉയരുന്നു. ആവിന്റെ അര ഉൽപ്പന്ന (പച്ച നിറത്തിലുള്ള സ്റ്റാൻഡേർഡ്) പാൽ പാക്കറ്റുകളിലൊന്നിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പള്ളിക്കരനൈയിലെ ഒരു ഉപഭോതാവ് ബുധനാഴ്ച ട്വിറ്ററിൽ അവകാശപ്പെട്ടു. ആവിനുമായി പ്രശ്നം ഉടൻ ഉന്നയിച്ച രഘു കൃഷ്ണൻ, ബാച്ചിൽ മുഴുവൻ മലിനമായതായി സംശയിക്കുന്നതിനാൽ പാൽ എവിടെയാണ് വിതരണം ചെയ്തതെന്ന് താൻ കടയെ അറിയിച്ചു. എന്നാൽ ആവിൻ കമ്പനികൾ നിർമ്മിക്കുന്ന തമിഴ്‌നാട് എറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (ടിഎൻസിഎംപിഎഫ്) ഇത്തരമൊരു സംഭവത്തിനുള്ള സാധ്യത…

Read More

26കാരൻ അപകടത്തിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്ത് കുടുംബാംഗങ്ങൾ

ബെംഗളൂരു: സെപ്തംബർ 25ന് രാത്രി കെങ്കേരിക്ക് സമീപം നൈസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ 26കാരൻ മരിച്ചു. നെലമംഗലയിലെ ഗംഗോണ്ടനഹള്ളി സ്വദേശി എസ് ദീപക്കാണ് മരിച്ചത്. ട്രക്ക് സാങ്കേതികമായ തടസ്സം ഉണ്ടാക്കിയതായും റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ദീപക് മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആർആർ നഗറിലെ സ്പർശ് ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്ത ദിവസം കുടുംബം അവന്റെ അവയവങ്ങൾ ദാനം ചെയ്തു. കരൾ 60 വയസ്സുള്ള ഒരാൾക്കും…

Read More

ആർഎസ്എസ് നേതാവിന് നേരെ വധഭീഷണി, കാറിന്റെ ടയറുകൾ കീറി മുറിച്ചു

ബെംഗളൂരു: ആർഎസ്എസ് നേതാവിന് നേരെ വധഭീഷണി. ആർഎസ്‌എസ്‌എസ് ധർമജാഗരണ കൺവീനറും ചിക്കമംഗളൂരു സ്വദേശിയുമായ ഡോ.ശശിധരനെതിരെയാണ് ഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മതതീവ്രവാദികൾ ഭീഷണി സന്ദേശം എഴുതിയിരുന്നത്. ഇതിന് പുറമേ കാറിന്റെ ടയറുകൾ കത്തികൊണ്ട് കീറി മുറിക്കുകയും വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഭീഷണി സന്ദേശത്തിന് പുറമേ അസഭ്യവാക്കുകളും എഴുതിവെച്ചതായി ശശിധരന്റെ പരാതിയിൽ പറയുന്നു. സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയെ പിന്തുണച്ച് ശശിധരൻ നിരവധി പരാമർശങ്ങൾ നടത്തി.…

Read More
Click Here to Follow Us