രാജ്യത്ത് കോൺഗ്രസിനെ നിരോധിക്കണം : കർണാടക ബി ജെ പി അധ്യക്ഷൻ

ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം പോലെ രാജ്യത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. തീവ്ര സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു -നളിന്‍ കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം…

Read More

മംഗളൂരുവിൽ 12 പിഎഫ്ഐ ഓഫീസുകൾ പോലീസ് സീൽ ചെയ്തു

ബെംഗളൂരു: കേന്ദ്ര സർക്കാർ നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെയും സംഘടനകളുടെയും 12 ഓഫീസുകൾ മംഗളൂരു പൊലീസ് പൂട്ടി സീൽ ചെയ്തു. 10 പിഎഫ്ഐ ഓഫീസുകളും കാമ്പസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫീസുകളും പോലീസ് സീൽ ചെയ്തത്. കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അടൂർ, കിണ്ണിപ്പദവ്, കെസിറോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി നഗരത്തിലാണ് പിഎഫ്‌ഐ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. കാമ്പസ് ഫ്രണ്ട് ഓഫീസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫീസ് റാവു ആൻഡ് റാവു റോഡിലും പ്രവർത്തിച്ചു.

Read More

‘തീർപ്പ്’ ഒടിടി യിലേക്ക്

കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച ചിത്രം ‘തീർപ്പ്’ ഒടിടിയിലേക്ക്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തൽവാർ തുടങ്ങി വന്താരനിര അണിനിരന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിർവഹിച്ച ചിത്രത്തിന് സംഗീതം നിർവഹിച്ചത് ഗോപി സുന്ദരനാണ്. സുനിൽ കെ.എസ്. ആണ് ക്യാമറ. അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീർപ്പ്’…

Read More

മുഹമ്മദ് നബിയെക്കുറിച്ച് ഉപന്യാസ മത്സരം, ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യാതൊരുവിധ നിർദ്ദേശവും ലഭിക്കാതെ മുഹമ്മദ് നബിയെ കുറിച്ച് രഹസ്യമായി ഉപന്യാസ മത്സരം സംഘടിപ്പിച്ച ഗദഗ് ജില്ലയിലെ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഗദഗ് താലൂക്കിലെ നാഗാവിയിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ മുനാഫ് ബിജാപൂരിനെയാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ സിദ്രാമപ്പ എസ്.ബിരാദാർ സസ്‌പെൻഡ് ചെയ്തത്. പ്രധാനാധ്യാപകനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാഗവി ഗവൻമെന്റ് ഹൈസ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന 43 വിദ്യാർത്ഥികൾക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള പുസ്തകം നൽകിയ ശേഷം മറ്റ് അധ്യാപകരോടും…

Read More

കുട്ടിയെ തട്ടികൊണ്ട് പോയി 15 ലക്ഷം വാങ്ങിയ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയ സംഭവത്തിൽ ബിരുദവിദ്യാർത്ഥിയും സുഹൃത്തും പോലീസ് പിടിയിൽ. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാർത്ഥിയുമായ സുനിൽ കുമാർ, സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികൽ സ്വദേശി നാഗേഷ്  എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കോളേജ് ഫീസടയ്ക്കാൻ മാർഗമില്ലാതായതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തു. കുട്ടിയുടെ ഫോണിൽ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു .പണം നൽകി…

Read More

അപസ്മാര സാധ്യത കണ്ടെത്താൻ പുതിയ സംവിധാനവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ബെംഗളൂരു: മസ്തിഷ്കത്തിന്റെ സ്കാനുകൾ വിശദമായി പരിശോധിച്ച് അപസ്മാര സാധ്യത കണ്ടെത്താനും അതിന്റെ തീവ്രത അളക്കാനുമുള്ള കമ്പ്യൂട്ടർ സാങ്കേതിക വിദ്യ( അൽഗൊരിതം )വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ്  ഇത് കണ്ടുപിടിച്ചത്. മസ്തിഷ്കത്തിലെ ഇലക്ട്രിക് സിഗ്നലുകൾ പകർത്തുന്ന ഇഇജിയുടെ സഹായത്തോടെയാണ് സാധാരണയായി അപസ്മാരം തിരിച്ചറിയുന്നത്. ഇതിൽ ചില പിഴവുകൾ വരാറുണ്ട്. എന്നാൽ പലതരം ഇഇജികൾ താരതമ്യം ചെയ്ത് കണ്ടെത്തി ഈ കണ്ടുപിടിത്തം കുറ്റമറ്റ രോഗ നിർണ്ണയത്തിനു സഹായിക്കുന്നു.

Read More

മദ്യശാലകൾ ഇന്ന് 7 മണിക്ക് അടയ്ക്കും, 2 ദിവസം അവധി

തിരുവനന്തപുരം: ബെവ്കോ ഇന്ന് ഏഴ് മണിക്ക് അടയ്ക്കും. അർദ്ധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മദ്യശാലകൾ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ ലെറ്റുകൾക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആയതിനാൽ അവധി നൽകി. ഇന്ന് ഏഴ് മണിക്ക് അടച്ചാൽ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. 

Read More

‘ഭാരത് ജോഡോ’ ഇന്ന് കർണാടകയിൽ

ബെംഗളൂരു: ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകത്തിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ 9 മണിക്കാണ് പദയാത്ര ആരംഭിക്കുക. ശേഷം രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് നേതാക്കൾ സ്വീകരിക്കും. ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും. കൂടാതെ കർഷക നേതാക്കളും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.  കർണാടകയിൽ നിയസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…

Read More

നടൻ വിശാലിന്റെ വീടിന് നേരെ ആക്രമണം, അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: തമിഴ് നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസുകള്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രില്‍ നടന്ന സംഭവത്തില്‍ ചുവന്ന കാറിലെത്തിയ അജ്ഞാത സംഘമാണ് നടന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. വിശാല്‍ തന്റെ മാതാപിതാക്കളോടൊപ്പം കഴിയുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശാല്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ആക്രമണത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ. വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’യാണ് വിശാലിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.…

Read More

പെൺകുട്ടിയ്ക്കൊപ്പം യാത്ര ചെയ്തു, നഗരമധ്യത്തിൽ സദാചാര ആക്രമണം

ബെംഗളൂരു: നഗരത്തില്‍ വീണ്ടും സദാചാര ആക്രമണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെയാണ് നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്. രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. വ്യത്യസ്ത മതത്തിൽ പെട്ട പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെണ്‍കുട്ടിയെയും ആക്രമിച്ചു. ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. പെണ്‍കുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ബൈക്ക്…

Read More
Click Here to Follow Us