കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും.

ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

സോൺ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ,ഓണസദ്യ,

 സിനിമ പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ നിത്യമാമൻ, ശ്രീനാഥ് (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ) റിതു കൃഷ്ണ (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജേതാവ് 2021), കൗശിക് (ടോപ് സിംഗർ),തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും, ലാൽബാബുവും (ഏഷ്യാനെറ്റ് വോഡഫോൺ കോമഡി സ്റ്റാർ) നയിക്കുന്ന ഹാസ്യ കുഞ്ഞുങ്ങളുടെ സംഗീത പരിപാടിയും നടക്കും.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

വിശദവിവരങ്ങൾക്ക് 9591432035 , 9842716206

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts