വിഗ്രഹം തൊട്ടതിനും പിഴ ചുമത്തിയ വിദ്യാർത്ഥിയുടെ പഠനചെലവ് സർക്കാർ വഹിക്കും

ബെംഗളൂരു: കോളാറിൽ ദേവിയുടെ ശൂലം തൊട്ടതിന് പിഴ ചുമത്തിയ ദളിത് വിദ്യാർത്ഥിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു.

സെപ്റ്റംബർ 8ന് മാലൂർ ഭൂതമ്മ ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം ദളിത് വിദ്യാർത്ഥി നൽകിയതിനെ തുടർന്ന് കുടുംബത്തിന് 60000 രൂപ പിഴ ചുമത്തിയിരുന്നു. തുടർന്ന് ഇത് വിവാദമാവുകയായിരുന്നു. 

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ഇതിനു പിന്നാലെയാണ് കുടുംബത്തിനു 5 ലക്ഷം രൂപ ചെലവിൽ വീട് വച്ചു നൽകാൻ സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറായത്. ഈ നടപടിയ്ക്കും ശേഷമാണ് ഇപ്പോൾ കുട്ടിയുടെ പഠന ചെലവ് ഏറ്റെടുക്കാൻ സർക്കാർ തയ്യാറായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts