ഒരു കമ്പനിയും ബെംഗളൂരു വിടില്ല ;പുതിയ ബെംഗളൂരുവിനായുള്ള ബ്ലൂപ്രിന്റ് കൊണ്ടുവരാൻ പോകുന്നു

ബെംഗളൂരു: നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരു സാങ്കേതിക കമ്പനിയും ബെംഗളൂരുവിൽ നിന്ന് മാറില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ അവരുമായി അടുത്ത് പ്രവർത്തിക്കുമെന്നും പുതിയ ബെംഗളൂരുവിനായുള്ള ബ്ലൂപ്രിന്റ് പ്രവർത്തനത്തിലാണെന്നും മന്ത്രി കമ്പനികൾക്ക് ഉറപ്പ് നൽകി.

അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ നേരിടുന്ന നഗരം വിടുന്നത് കമ്പനികൾ പരിഗണിക്കുമെന്ന ആശങ്കയെക്കുറിച്ച് ചോദിച്ചപ്പോൾ, (ബെംഗളൂരുവിന് പുറത്തേക്ക്) മാറുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലന്ന് പിഇഎസ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

കഴിവുകൾ, അടിസ്ഥാന സൗകര്യങ്ങൾ, വളർച്ച എന്നിവയുടെ കാര്യത്തിൽ സാങ്കേതിക കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായി ബെംഗളൂരു തുടരുമെന്നും ആരും എങ്ങോട്ടും പോകിന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് എന്റെ അഭ്യർത്ഥന കൂടിയാണെന്നും രാജ്യസഭയിൽ കർണാടകയെ പ്രതിനിധീകരിക്കുകയും ബെംഗളൂരുവിനെക്കുറിച്ച് വാചാലനായ ചന്ദ്രശേഖർ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള സർക്കാർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കമ്പനികൾക്ക് ഉറപ്പുനൽകി. എല്ലാ ടെക് കമ്പനികൾക്കും ബെംഗളൂരുവിനെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുന്ന ഒരു പുതിയ ബെംഗളൂരുവിനായുള്ള ഒരു ബ്ലൂപ്രിന്റ് ഞങ്ങൾ കൊണ്ടുവരാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു മാത്രം ഐടിയുടെ കേന്ദ്രമാകരുത് എന്നതാണ് ഞങ്ങളുടെ മൊത്തത്തിലുള്ള തന്ത്രം. മൈസൂരു, ഹുബ്ബള്ളി, ധാർവാഡ്, മംഗളൂരു തുടങ്ങിയ എല്ലാ ടയർ -2, ടയർ -3 നഗരങ്ങളും ബദൽ സാങ്കേതിക ലക്ഷ്യസ്ഥാനങ്ങളായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക പ്രതിസന്ധിക്ക് കാരണം ബിൽഡർമാരാണെന്ന് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us