ബെംഗളൂരു: ഈ ആഴ്ച ആദ്യം പെയ്ത കനത്ത മഴയെ തുടർന്ന് ടെക് സിറ്റിയിലെ 126 തടാകങ്ങൾ കരകവിഞ്ഞൊഴുകി. പ്രളയം സാരമായി ബാധിച്ച മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ തടാകങ്ങൾ കവിഞ്ഞൊഴുകുന്നതെന്ന് ബിബിഎംപി പങ്കിട്ട ഡാറ്റ കാണിക്കുന്നു. ആകെ 42 തടാകങ്ങൾ ഇവിടെ കവിഞ്ഞൊഴുകിയത്.
ബൊമ്മനഹള്ളി സോണിലെ 30 ഓളം തടാകങ്ങൾ കരകവിഞ്ഞൊഴുകി, ഈ മേഖലയിലെ ഒന്നിലധികം പ്രദേശങ്ങളിലാണ് മഴയുടെ ആഘാതം നേരിട്ടത്. കിഴക്ക് 2, പടിഞ്ഞാറ് 1, യെലഹങ്കയിൽ 19, ആർആർ നഗറിൽ 20, ദസറഹള്ളിയിൽ 6, സൗത്ത് സോണിലെ 4 തടാകങ്ങൾ കവിഞ്ഞൊഴുകി. , മഹാദേവപുര, ബൊമ്മനഹള്ളി, ഈസ്റ്റ് സോൺ എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിത്.
പുതുതായി വികസിപ്പിച്ച പ്രാന്തപ്രദേശങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകൾ കൈയേറിയത് വെള്ളപ്പൊക്കത്തിന് കാരണമായതായി വിദഗ്ധർ പറയുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും തടാകങ്ങൾ കരകവിഞ്ഞൊഴുകുന്നതെന്നും ബിബിഎംപി വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ തടാകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മുകളിലെ തടാകങ്ങളിൽ നിന്നുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കാണ് ഒഴുകുന്നത് എന്നും വൃത്തങ്ങൾ വ്യക്തമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.