ഹണി സിങ് വിവാഹമോചനം നേടി; നൽകിയത് ഒരു കോടി രൂപ ജീവനാംശം

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഹണി സിങ്ങിന് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ശാലിനി രംഗത്തെത്തിയത്. ഇന്നലെ ഡല്‍ഹിയിലെ സാകേത് കുടുംബ കോടതിയില്‍ നടന്ന മധ്യസ്ഥതയിലാണ് ഒരു കോടി രൂപ ജീവനാംശം നല്‍കാം എന്ന വ്യവസ്ഥയിൽ ഹണി സിങ്ങും ശാലിനി തല്‍വാറും ധാരണയിലെത്തിയത്. ജഡ്ജ് വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു കോടി രൂപയുടെ ചെക് ഹണി സിങ് ശാലിനി തല്‍വാറിന് കൈമാറി.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നത്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു. പഞ്ചാബി നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ 20 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts