വെള്ളപൊക്കം ; താമസ നിരക്ക് കൂട്ടി ഹോട്ടലുകൾ

ബെംഗളൂരു: തുടർച്ചയായ മഴയെ തുടർന്ന് സമ്പന്നർ താമസിക്കുന്ന പോഷ് കോളനികളടക്കം വെള്ളത്തിലായതോടെ ഇവർ ഹോട്ടലുകളിൽ അഭയം തേടി. ഇതോടെ ഹോട്ടലുകാർ താമസ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. അഭയം തേടിയെത്തിയ സമ്പന്നർക്ക് കിട്ടിയ അവസരത്തിൽ നിരക്കുകൾ നാലിരട്ടിയാക്കി കൊള്ളയടിക്കുകയാണ് നഗരത്തിലെ ആഡംബര ഹോട്ടലുകാർ. ഒരു രാത്രിക്ക് ശരാശരി മുപ്പതിനായിരം മുതൽ നാല്പ്പതിനായരം രൂപവരെയാണ് ഈടാക്കിയത്. ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാലംഗ കുടുംബം 42,000 രൂപ ചിലവഴിച്ചതായി റിപ്പോർട്ടുകൾ.

Read More

അത്താഴത്തിന് ബിരിയാണി ഉണ്ടാക്കി നൽകിയില്ല, ഭർത്താവ് ഭാര്യ ആക്രമിച്ചു

മുംബൈ : അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് രാത്രി ഭക്ഷണം ബിരിയാണി തയ്യാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മർദിക്കുകയായിരുന്നു. വീട്ടുകാർ എതിർക്കാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു ഇയാൾ. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ബന്ധുക്കൾ പറയുന്നു.

Read More

ലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…

Read More

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

കൊച്ചി : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകൾ പ്രകാരം 82 ലക്ഷം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 14 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി ഓണത്തിന് വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി ശബരി മുളക്…

Read More

വെള്ളപ്പൊക്കം: മാറത്തഹള്ളി, യമലൂർ നിവാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം

ബെംഗളൂരു: മാറാത്തഹള്ളിയിലെയും യമലൂരിലെയും അപ്പാർട്ട്‌മെന്റുകളിൽ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ താൽക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ബിബിഎംപി ആവശ്യപ്പെട്ടു. മുനെകൊലാലിലെ ആയിരക്കണക്കിന് ഷെഡുകളും അപ്പാർട്‌മെന്റുകളിലെ ബേസ്‌മെന്റിൽ പാർക്ക് ചെയ്‌തിരുന്ന നിരവധി ബൈക്കുകളും കാറുകളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച പ്രദേശം സന്ദർശിച്ച ബിബിഎംപി ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും താമസക്കാരോട് താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്., മഴ കുറച്ച് ദിവസത്തേക്ക് കൂടി തുടരും എന്നാണ് കാലാവസ്ഥ റിപ്പോർട്ട്. വൈറ്റ്ഫീൽഡിൽ കനത്ത മഴ പെയ്തതിനാൽ ഗ്രിഡ്ലോക്ക് വെള്ളകെട്ടുണ്ടാക്കുകയും ഗതാഗതം വഴിതിരിച്ചുവിടാൻ പോലീസിനെ നിർബന്ധിക്കുകയും ചെയ്തു. ഐടി-ബിടി കമ്പനികളുടെ സിഇഒമാരും സിഎഫ്‌ഒമാരും ട്രാക്ടർ…

Read More

വീണ്ടും വെള്ളപൊക്കം ; സ്കൂളുകൾ അടച്ചു

ബെംഗളൂരു: മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ റോഡുകളും അപ്പാർട്ട്മെന്റുകളും വീടുകളും വെള്ളത്തിനടിയിലായി. സിലിക്കൺ സിറ്റിയിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും സെപ്റ്റംബർ ഒമ്പതു വരെ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെയിൻബോ ഡ്രൈവ് ലൗട്ട്, സണ്ണി ബ്രൂക്‌സ് ലൗട്ട്, ബെല്ലന്തൂർ, ഇക്കോ ബോർഡ്, സർജാപൂർ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനാൽ നാശനഷ്ടമുണ്ടായി. സെപ്റ്റംബർ ഒന്നിനും അഞ്ചിനും ഇടയിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ സാധാരണയെക്കാൾ 150 ശതമാനം കൂടുതൽ മഴ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ബെംഗളൂരു നഗരത്തിൽ കനത്ത മഴ…

Read More

മലയാളി കുഴഞ്ഞു വീണ് മരിച്ചു

death

ബെംഗളൂരു: റായ്ച്ചൂരിൽ തൃശൂർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. മണലൂർ വെങ്കിടങ് കഴുങ്കിൽ വീട്ടിൽ സായി ഗിരിധർ ആണ് മരിച്ചത്. മകൾ വൈഷ്ണവിയെ കോളേജിൽ കൊണ്ടു വിടാൻ എത്തിയ ഗിരിധർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നു. ഭാര്യ: സിജി, മക്കൾ വൈഷ്ണവി, ധ്യാൻ.

Read More

വൈദ്യുതിയും വെള്ളവുമില്ല; ഹോട്ടലുകളിലേക്ക് മാറി കുടുംബങ്ങൾ

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരം പ്രതിസന്ധിയിൽ, ഓൾഡ് എയർപോർട്ട് റോഡിൽ എൽബി ശാസ്ത്രി നഗറിലെ അപ്പാർട്ടുമെന്റുകളിൽ ജലവിതരണവും വൈദ്യുതിയും വിച്ഛേദിച്ചു. ഫേൺ സരോജ് അപ്പാർട്ട്‌മെന്റുകളിലെ 132 കുടുംബങ്ങളിൽ ചിലർ വീടുവിട്ട് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്‌തു, മറ്റു അവരിൽ ചിലർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ അഭയം തേടിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ ബേസ്‌മെന്റുകൾ അഞ്ചടി വെള്ളത്തിനടിയിലാണ്. ബസുകൾ കയറാത്തതിനാൽ സമീപത്തെ അപ്പാർട്ട്‌മെന്റുകളിലെ നിരവധി കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാതായതോടെ പല സ്കൂളുകളും അടക്കുകയും ചിലത് ഓൺലൈൻ ആക്കുകയും ചെയ്തു. ആർആർ കാസിൽസ് 10,000 രൂപയ്ക്ക്…

Read More

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് പ്രശ്നങ്ങൾ നേരിട്ടിട്ടില്ല; കിയാ

ബെംഗളൂരു: മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിടലും പുറപ്പെടലുകൾ വൈകിയതും നടന്നു എന്ന് പറയുന്ന ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) വിമാന സേവനങ്ങളെ മഴ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. കഴിഞ്ഞ രാത്രി, ചില സേവനങ്ങളിൽ ഏകദേശം 15 മിനിറ്റോളം ചെറിയ കാലതാമസം റിപ്പോർട്ട് ചെയ്യപ്പെട്ടതല്ലാതെ കാലതാമസമോ വഴിതിരിച്ചുവിടലോ ഉണ്ടായിട്ടില്ലന്ന് കിയാ പ്രവർത്തിപ്പിക്കുന്ന ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (BIAL) വക്താവ് പറഞ്ഞു. എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ പ്രത്യേക മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അടിയന്തര…

Read More

കാറിൽ പിന്‍സീറ്റുകാരും സീറ്റ് ബെല്‍റ്റ് ധരിക്കണം ഇല്ലങ്കിൽ പിഴ; കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി

ദില്ലി: കാറിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നാൽ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങള്‍ ഇനി മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ബാധകമാകുന്ന വിധത്തില്‍ മാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പുതിയ നിയമം എല്ലാ തരത്തിലുള്ള…

Read More
Click Here to Follow Us