ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരം പ്രതിസന്ധിയിൽ, ഓൾഡ് എയർപോർട്ട് റോഡിൽ എൽബി ശാസ്ത്രി നഗറിലെ അപ്പാർട്ടുമെന്റുകളിൽ ജലവിതരണവും വൈദ്യുതിയും വിച്ഛേദിച്ചു. ഫേൺ സരോജ് അപ്പാർട്ട്‌മെന്റുകളിലെ 132 കുടുംബങ്ങളിൽ ചിലർ വീടുവിട്ട് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്‌തു, മറ്റു അവരിൽ ചിലർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ അഭയം തേടിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ ബേസ്‌മെന്റുകൾ അഞ്ചടി വെള്ളത്തിനടിയിലാണ്. ബസുകൾ കയറാത്തതിനാൽ സമീപത്തെ അപ്പാർട്ട്‌മെന്റുകളിലെ നിരവധി കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാതായതോടെ പല സ്കൂളുകളും അടക്കുകയും ചിലത് ഓൺലൈൻ ആക്കുകയും ചെയ്തു.
ആർആർ കാസിൽസ് 10,000 രൂപയ്ക്ക് ഫയർ എഞ്ചിൻ വാടകയ്‌ക്കെടുക്കുകയും അവരുടെ ബേസ്‌മെന്റിൽ നിന്ന് തിങ്കളാഴ്ച വെള്ളം നീക്കം ചെയ്യുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ താമസക്കാർക്ക് കഴിയാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പലരും ഒരു ഹോട്ടലിലേക്ക് മാറിയതായി ഫേൺ സരോജ് അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി പ്രഭാകർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.