ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എസ്ഐയും കോൺസ്റ്റബിളും പിടിയിൽ

BRIBE

ബെംഗളൂരു: ബെൻസൺ ടൗൺ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറെയും ഒരു പോലീസ് കോൺസ്റ്റബിളിനെയും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വ്യാഴാഴ്ച പിടികൂടി. ബിബിഎംപി ഹെഡ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ടാസ്‌ക് ഫോഴ്‌സ് (ബിഎംടിഎഫ്) ഓഫീസിലെ ബേബി വാലേക്കർ, ശ്രീനിവാസ് എന്നിവരാണ് പ്രതികൾ.

2019-ൽ, അഗരയിലെ സർവേ നമ്പർ 151/3-ൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ബിഎംടിഎഫ് പോലീസ് സ്റ്റേഷനിൽ ബെൻസൺ ടൗൺ നിവാസിക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ ബിഎംടിഎഫിൽ സേവനമനുഷ്ഠിച്ച ഇൻസ്പെക്ടറാണ് കേസ് അന്വേഷിച്ച് അവസാനിപ്പിച്ചത്. കേസ് വിവരങ്ങൾ വാലേക്കറിനെയും ഇൻസ്പെക്ടർ അറിയിച്ചിരുന്നു. എന്നാൽ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാൻ പോകുന്നുവുള്ളു എന്നും ബേബി പരാതിക്കാരനെ അറിയിച്ചു. കേസ് അവസാനിപ്പിക്കാൻ വാലേക്കറിന് വേണ്ടി ശ്രീനിവാസ് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

തുടർന്ന് പരാതിക്കാരൻ എസിബിയിൽ പരാതി നൽക്കുകയായിരുന്നു. ശേഷം എസിബി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പരാതിക്കാരൻ ഒരു ലക്ഷം രൂപ പണവുമായി വ്യാഴാഴ്ച ബിഎംടിഎഫ് ഓഫീസിലെത്തി. വാലേക്കറിന് വേണ്ടി ശ്രീനിവാസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. എസിബി ഉദ്യോഗസ്ഥർ ശ്രീനിവാസിനെ പിടികൂടി പണം പിടിച്ചെടുത്തു. സ്റ്റേഷനിലുണ്ടായിരുന്ന വാലേക്കറെയും അറസ്റ്റ് ചെയ്തു.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

വിവാദങ്ങളിൽ മുങ്ങി നിന്നിരുന്ന ഉദ്യോഗസ്ഥയായിരുന്നു വാലേക്കർ . 2016ൽ ബംഗളൂരുവിനടുത്ത് വിശ്വനാഥപുര പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായിരിക്കെ, ചൂതാട്ട കേന്ദ്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുക്കാത്തതിന് വാലേക്കറിനെ സസ്‌പെൻഡ് ചെയ്തട്ടുണ്ട്. 2013ൽ റായ്ച്ചൂർ ജില്ലയിലെ മാർക്കറ്റ് യാർഡ് പോലീസ് സ്‌റ്റേഷനിൽ നിയമിതയായപ്പോൾ മദ്യപിച്ച് ഒരാളെ ആക്രമിച്ചതിനും വാലേക്കർ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts