മടങ്ങിപ്പോകുമ്പോൾ കണ്മണി കൂടെയില്ല, ഒരു പിടി ചിതാഭസ്മം മാത്രം!

മടങ്ങിപ്പോകുംബോൾ കൂടെ കൺമണിയില്ല…! അവളെ കോവിഡ് കൊണ്ടുപോയി കൈയ്യിൽ ഏകമകളുടെ ഓർമ്മകളും ഒരുപിടി ചിതാഭസ്മവും മാത്രം…!

മാതാപിതാക്കൾ മാത്രമല്ല കണ്ടുനിന്നവരെ ആകെ കരയിപ്പിച്ച വല്ലാതൊരു വൈകാരിക രംഗമായിരുന്നു അത്.

സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിലെ സീനിയർ നെഴ്സ് പ്രസിഡണ്ട് ഉസ്മാൻ സാഹിബിനെ വിവരം അറിയച്ചതിനാലാണ് ഇന്നലെകാലത്ത് എഐകെഎംസിസി യുടെ കോവിഡ് മൃതദേഹ സംസ്കരണ വിഭാഗം വളണ്ടിയർമാരായ ജംഷിദ്, റസാഖ്,സലാം എന്നിവർ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അവിടെ എത്തിയത്.

വെസ്റ്റ് ബംഗാൾ ഇസ്ലാംപൂരിൽനിന്നും രക്താർബുദ ചികിത്സക്ക് രണ്ട് വയസ്സ് മാത്രം പ്രായമുളള മകളെയും കൊണ്ട് ബെംഗളൂരു സെൻ്റ് ജോൺ മെഡിക്കൽ കോളേജിൽ വന്ന ബിജോയ് സിംഗ് മീന ദംബതികളുടെ ഏകമകൾ സുനന്ദസിംഗാണ് കോവിഡ് ബാധിച്ച് മരണപെട്ടത്. കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ ഇവിടെ എത്തിയ ഇവർക്ക് ലോക്ക് ഡൗൺമൂലം സ്വദേശത്തേക്ക് മടങ്ങാൻ കഴിഞ്ഞില്ല.

മകള് മരണപ്പെട്ടതോടെ
നിസ്സഹായവസ്ഥക്ക് മുന്നിൽ പൊട്ടികരയുന്ന മാതാപിതാക്കളുടെ രംഗം കണ്ടാണ് അവിടുത്തെ നെഴ്സ് എഐകെഎംസിസിയെ വിവരമറിയിക്കുന്നതും വളണ്ടിയർമാരെത്തി കുട്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി ദഹിപ്പിക്കുന്നതും.

ഒരുപാട് കോവിഡ് മൃതദേഹങ്ങൾ സംസ്കരിച്ച ഞങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾക്ക് താങ്ങാവുന്നതിലപ്പുറത്തുളള ഹൃദയഭേദകമായ രംഗത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.

ജനനവും മരണവും കോവിഡും കൊറോണയും എന്തെന്ന് തിരിച്ചറിയാൻ പറ്റാത്ത ഇളം പൈതലിൻ്റെ തണുത്ത് മരവിച്ച ശരീരം മോർച്ചറി വലിപ്പിൽനിന്നും ഏറ്റുവാങ്ങുബോൾ അച്ചനും അമ്മയ്ക്കും കണ്ണീരോടെ അകലെനിന്നും ഇതൊക്കെ കണ്ടുനിൽക്കുകയല്ലാതെ അടുത്തേക്ക് വരാൻ പോലും അനുവാദമില്ല.

അവിടെനിന്നും ആംബുലൻസിൽകയറ്റി നേരെ വിൽസൺഗാർഡൻ ശമശാനത്തിലേക്ക് പുറപ്പെട്ടു കത്തിഎരിയുന്ന തീച്ചൂളയിൽ പിഞ്ചോമനയുടെ തണുത്തശരീരം മിനുട്ടുകൾകുളളിൽ ഭസ്മമായ് മാറി….

ബെംഗാളിലെ ദാമോദർ നദിയിൽ ഏകകൺമണിയുടെ ചിതാഭസ്മം അലിഞ്ഞുചേരുമ്പോൾ നാടും പേരും ഊരും അറിയാത്ത ജീവിതത്തിൽ ഇന്നലെ മാത്രം കണ്ടതും ഇനികാണാൻ നിലവിൽ സാധ്യതയില്ലാത്തതുമായ എ.ഐ.കെ.എം.സി.സിയുടെ സന്നദ്ധ സേവകരുടെ മുഖങ്ങൾ അവരുടെ മനസ്സിലെ മകളുടെ ഓർമ്മകളോടൊപ്പം ജീവനുളള കാലത്തോളം നിലനിൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us