നഗരത്തിൽ നിന്ന് രോഗിയുമായി പോകുകയായിരുന്ന കെ.എം.സി.സി.ആംബുലൻസ് ഡ്രൈവർക്ക് കേരളത്തിൽ പോലീസിൻ്റെ ക്രൂര മർദ്ദനം.

ബെംഗളൂരു : രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി കേരളത്തിൽ ഡ്രൈവറെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. ബെംഗളൂരു കെ.എം.സി.സി ശിഹാബ് തങ്ങള്‍ ഹുമാനിറ്റി സെന്‍റെറിന്‍റെ ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ വെളിയബ്ര കുഞ്ഞിംവീട്ടില്‍ ശഫീക്ക് (27)നാണ് പോലീസിന്‍റെ മര്‍ദ്ദനമേറ്റത്. നഗരത്തിൽ നിന്ന് രോഗിയുമായി പോകുന്ന വഴിക്ക് കൂത്തുപറമ്പില്‍ വെച്ചാണ് പോലീസ് ജീപ്പ് കുറുകെ ഇട്ട് ഡ്രൈവറെ പിടിച്ച് വലിച്ച് റോഡില്‍ ഇട്ട് തോക്ക് ചൂണ്ടുകയും ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെക്കുകയും ശേഷം അതിദാരുണമായ് റോഡില്‍ കിടത്തി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പരിക്കേറ്റ ശഫീക്കിനെ തലശ്ശേരി…

Read More

കേരളാ-കർണ്ണാടക അന്തർസംസ്ഥാന പാതയിൽ ആംബുലൻസിനെയും വിടാതെ കൊളള സംഘം

ബെംഗളൂരു: കേരളാ-കർണ്ണാടക അന്തർ സംസ്ഥാന പാതയിൽ രാത്രി യാത്രക്കാരെ കൊളളയടിക്കുന്ന സംഘം സജീവമാകുന്നതിൻ്റെ അവസാന ഉദാഹരണമാണ് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവർ ഹനീഫിൻ്റെ മൊബൈലും പണവും തട്ടിയെടുക്കാൻ നടത്തിയ ശ്രമം. പുലർച്ചെ രണ്ടരയോടെ സുൽത്താൻ ബത്തേരിയിൽനിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആംബുലൻസ് നെഞ്ചങ്കോടിൻ്റെയും മൈസൂരിൻ്റെയും ഇടയിൽ വെച്ചാണ് രണ്ട് ബൈക്കിലും ഒരു മാരുതി സ്വിഫ്റ്റ് കാറിലും പിന്തുടർന്ന് തടഞ്ഞുനിർത്തി ഡ്രൈവറുടെ മൊബൈലും പണവും കൊളള അടിക്കാൻ ശ്രമിച്ചത്. ഡ്രൈവർ ഹനീഫ് മനസ്സാനിദ്ധ്യം കൈവിടാതെ പ്രതികരിച്ചതിനാൽ പിടിച്ചുപറിക്ക് ഇരയാവാതെ തരനാരിഴക്ക് രക്ഷപ്പെട്ടു. അക്രമികൾ ആംബുലൻസ് തടഞ്ഞുനിർത്തിയ…

Read More

വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നടത്തി കെ.എം.സി.സി.

ബെംഗളൂരു : ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഭക്ഷ്യ സാധനങ്ങളുടെ കിറ്റും വിതരണം നടത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നിന് ശിഹാബ് തങ്ങൾ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് ശരീഫ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു എൽകെജി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന ഇരുന്നൂറോളം വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കുള്ള 2020-21 വർഷത്തെ സ്കോളർഷിപ്പുളാണ് വിതരണം ചെയ്തത്. സംഘടനയുടെ ബെംഗളൂരു ഘടകം പ്രസിഡൻ്റ് ടി ഉസ്മാൻ സാഹിബ് അധ്യക്ഷത വഹിച്ചു…

Read More

നഗരത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ബെംഗളൂരു:കൂത്തുപറമ്പ് ഇടുമ്പ സ്വദേശി തൗഫീഖ് മർസിൽ കാസിമിൻ്റെയും കദീശുമ്മയുടെയും മകനായ സുബൈർ (51)ഹൃദയാഘാതത്തെതുടർന്ന് ഇന്ന് കാലത്ത് ബംഗളുരുവിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച മുന്നെ സുൽത്താൻ പാളയത്ത് ആരംഭിച്ച ജ്യൂസ് കട നടത്തിവരികയായിരുന്നു അദ്ധേഹം നെഞ്ചുവേദനയെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ രക്ഷിക്കാനായില്ല. ഭാര്യ റൈഹാനത്ത് മക്കൾ ജാബിർ ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയതിന് ശേഷം ഇടുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

മടങ്ങിപ്പോകുമ്പോൾ കണ്മണി കൂടെയില്ല, ഒരു പിടി ചിതാഭസ്മം മാത്രം!

മടങ്ങിപ്പോകുംബോൾ കൂടെ കൺമണിയില്ല…! അവളെ കോവിഡ് കൊണ്ടുപോയി കൈയ്യിൽ ഏകമകളുടെ ഓർമ്മകളും ഒരുപിടി ചിതാഭസ്മവും മാത്രം…! മാതാപിതാക്കൾ മാത്രമല്ല കണ്ടുനിന്നവരെ ആകെ കരയിപ്പിച്ച വല്ലാതൊരു വൈകാരിക രംഗമായിരുന്നു അത്. സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിലെ സീനിയർ നെഴ്സ് പ്രസിഡണ്ട് ഉസ്മാൻ സാഹിബിനെ വിവരം അറിയച്ചതിനാലാണ് ഇന്നലെകാലത്ത് എഐകെഎംസിസി യുടെ കോവിഡ് മൃതദേഹ സംസ്കരണ വിഭാഗം വളണ്ടിയർമാരായ ജംഷിദ്, റസാഖ്,സലാം എന്നിവർ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അവിടെ എത്തിയത്. വെസ്റ്റ് ബംഗാൾ ഇസ്ലാംപൂരിൽനിന്നും രക്താർബുദ ചികിത്സക്ക് രണ്ട് വയസ്സ് മാത്രം പ്രായമുളള മകളെയും കൊണ്ട് ബെംഗളൂരു സെൻ്റ്…

Read More

മലബാര്‍ ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്! റോഡിൽ വെള്ളം കയറി;മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരു : ശക്തമായ മഴകാരണം വയനാട് മുത്തങ്ങ റോഡിൽ വെളളകെട്ടുകൾ രൂപപ്പെട്ടതിനാൽ താൽകാലികമായി വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ആയതിനാൽ ബെംഗളൂരുവിൽനിന്നും മലബാർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് നിലവിൽ മഞ്ചേശ്വരം വഴി മാത്രമെ പോകാൻ  കഴിയുകയുള്ളൂ. കുടക് വഴിയുളള യാത്രയും ഇപ്പോള്‍ ദുഷ്കരമാണ്, നെലമംഗല,ഹാസന്‍ വഴി മഞ്ചേശ്വരം ചെക്ക് പോസ്റ്റ്‌ കടന്ന് വേണം പോകാൻ,കൂടുതൽ വിവരങ്ങൾ അറിയനും സഹായത്തിനും മംഗലാപുരത്തെയും/വയനാട് മുത്തങ്ങയിലെയും കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാം. മംഗളൂരു- അല്‍താഫ് തങ്ങള്‍ +91 95356 24653 മുത്തങ്ങ -നിഹാസ് -9847689535

Read More

മലപ്പുറം സ്വദേശി നഗരത്തിൽ മരണപ്പെട്ടു.

ബെംഗളൂരു; മലപ്പുറം പളളിക്കൽ ബസാർ സ്വദേശി പരേതനായ കളരിക്കൽ ഹസ്സൻകുട്ടിയുടെ മകൻ സുബൈർ(49) ബെംഗളൂരുവിൽ നിര്യാതനായി ഭാര്യ സാഹിറ മക്കൾ അമീർ ,റിസുവാൻ,സിനാൻ. നീലസന്ദ്ര ആനേപാളയത്ത് ഫാത്തിമ ഗിഫ്റ്റ് ഷോപ്പിൻ്റെ ഉടമയാണ് സുബൈർ ഇന്ന്കാലത്ത് പനിയും തലകറക്കവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് മരണം നടന്നത്. മൃതദേഹം ഫിലോമിനാസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് ആൾ ഇന്ത്യ കെഎംസിസി നീലസന്ദ്ര ഏരിയാ കമ്മറ്റി നേതാക്കൾ ആശുപത്രിയിലെത്തി മേൽനടപടി ക്രമങ്ങൾ നടത്താനുളള ഏർപ്പാട് ചെയ്യുന്നുണ്ട്.

Read More

ഹൃദയാഘാതം; ബെംഗളൂരുവിൽ മലയാളി മരിച്ചു.

ബെംഗളൂരു: ഹൃദയാഘാതംമൂലം മലയാളി മരിച്ചു . കണ്ണൂർ ചാല തന്നട സ്വദേശി ശൗകത്തലി (51)യാണ് ഇന്ന് പുലർച്ചെ നിംഹാൻസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. മാരുതി നഗറിലെ റഹ്മത്ത് മിനി മാർട്ടിലെ തൊഴിലാളിയായ ഇദ്ധേഹത്തിന് പുലർച്ചെ മൂന്നരമണിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു, ഉടൻ നിംഹാൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ആൾ ഇന്ത്യ കെഎംസിസി ബെംഗളൂരു കമ്മറ്റി പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. നിടുംമ്പുറം ഹസ്സൻ പണികാച്ചേരി ആയിശയുടെയും മകനാണ് ശൗകത്തലി. ഭാര്യ ശമീന മക്കൾ സഫ്ന, ഫർഹ,ഫാത്തിമ,സാജിർ ആദിൽ എന്നിവർ ജാമാതാക്കളാണ്.

Read More

മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു:ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷൻ്റെ മകൻ അനീഷ് നായർ (32)ആണ് മരിച്ചത്. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനൻ്റെ മകൾ പാർവ്വതിയാണ് ഭാര്യ. ഹെബ്ബാൾ റിംങ്ങ് റോഡിൽ വെച്ച് ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം. ബെൽകമ്പനി ജീവനക്കാരനായ അനീഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം അനീഷ് തൽക്ഷണം മരിച്ചു. ആൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു കമ്മനഹളളി – ഹെബ്ബാൾ – യലഹങ്ക – യെശ്വന്ത് പുര ഘടകം നേതാക്കളായ യൂനുസ് കുറുവാളി,…

Read More

നഗരത്തിൽ കുടുങ്ങിക്കിടന്ന മലയാളികളേയും വഹിച്ചുകൊണ്ടുള്ള കെ.എം.സി.സിയുടെ ആദ്യ ബസ് നാട്ടിലേക്ക് പുറപ്പെട്ടു.

ബെംഗളൂരു : മഹാമാരിയിൽ നഗരത്തിൻ്റെ ജീവനും മനഃസിൻ്റെ താളവും യാത്രയുടെ മനോഹാരിതയും നഷ്ടമായ സമകാലിക ലോകത്ത് പരശ്വതം ജനങ്ങൾക്കും താങ്ങായ് തണലായ് കൂടെനിൽക്കും ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ഘടകം കർണ്ണാടകത്തിൽ കുടുങ്ങികിടക്കുന്ന മലയാളികളെ അവരുടെ വീട്ടിലെത്തിക്കുന്ന പരിശ്രമത്തിൻ്റെ ഭാഗമായ് ഇന്നലെ രാത്രി ശിഹാബ് തങ്ങൾ ഹുമാനിറ്റി സെൻ്ററിന്ന് മുന്നിൽ വെച്ച് 25 ഓളം യാത്രക്കാരുമായ് പുറപ്പെടുന്ന ബസ്സിൻ്റെ ഫ്ലാഗ് ഓഫ് ജ,സെക്രട്ടറി എം കെ.നൗഷാദ് നിർവ്വഹിച്ചു . ഒരുപാട് ദിവസത്തെ പരിശ്രമത്തിൻ്റെ ഫലമായാണ് യാത്രക്കുളള ഇരു സംസ്ഥാനത്തെയും പാസ്സും ബസ്സ് സർവീസ് അനുവാദവും…

Read More
Click Here to Follow Us