ബെംഗളൂരു : മഹാമാരിയിൽ നഗരത്തിൻ്റെ ജീവനും മനഃസിൻ്റെ താളവും യാത്രയുടെ മനോഹാരിതയും നഷ്ടമായ സമകാലിക ലോകത്ത് പരശ്വതം ജനങ്ങൾക്കും താങ്ങായ് തണലായ് കൂടെനിൽക്കും ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ഘടകം കർണ്ണാടകത്തിൽ കുടുങ്ങികിടക്കുന്ന മലയാളികളെ അവരുടെ വീട്ടിലെത്തിക്കുന്ന പരിശ്രമത്തിൻ്റെ ഭാഗമായ് ഇന്നലെ രാത്രി ശിഹാബ് തങ്ങൾ ഹുമാനിറ്റി സെൻ്ററിന്ന് മുന്നിൽ വെച്ച് 25 ഓളം യാത്രക്കാരുമായ് പുറപ്പെടുന്ന ബസ്സിൻ്റെ ഫ്ലാഗ് ഓഫ് ജ,സെക്രട്ടറി എം കെ.നൗഷാദ് നിർവ്വഹിച്ചു .
ഒരുപാട് ദിവസത്തെ പരിശ്രമത്തിൻ്റെ ഫലമായാണ് യാത്രക്കുളള ഇരു സംസ്ഥാനത്തെയും പാസ്സും ബസ്സ് സർവീസ് അനുവാദവും കരസ്ഥമാക്കിയത് ഹെൽപ്പ് ഡസ്ക്കിൻ്റെ വിശ്രമമില്ലാത്ത സേവനങ്ങളാണ് ഇതിന് തുണയായത്
ബെംഗളൂരുവിൽനിന്നും കെഎംസിസിയുടെ നേതൃത്വത്തിൽ പുറപ്പെടുന്ന ആദ്യബസ്സാണിത് ഇതുവരെ കാറുകളിലാണ് ആളുകളെ നാട്ടിലെത്തിച്ചത് ഈ ബസ്സിലെ യാത്രികർ മുഴുവനും വിദ്യാർത്ഥി വിദ്യാർത്ഥിനി കളാണ് ഇവർക്ക് ഈകാലമത്രയും സംരക്ഷണം നൽകിയത് STCH കാര്യാലയത്തിലാണ്.
എരിതീയ്യിൽ ആളിക്കത്തും ലോക്ക് ഡൗണിൽ കുടുങ്ങിയ മക്കളുടെ മനസ്സിൽ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഓർമ്മകൾ നിലനിർത്തി ബസ്സ് മഞ്ചേശ്വരം കണ്ണൂർ വഴി കോഴിക്കോടേക്ക് യാത്ര ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.