ഏകപക്ഷീയമായ രണ്ടു ഗോളിന് സെര്‍ബിയയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍.

മോസ്‌കോ: സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നെയ്മറുടെ മഞ്ഞപട പ്രീ ക്വാര്‍ട്ടര്‍ കടന്നു.

മൂപ്പത്തിയാറാം മിനിറ്റില്‍ പൗളീന്യോയാണ് ലീഡ് നേടിയത്. അറുപത്തിയെട്ടാം മിനിറ്റിൽ ഒരു കോർണർ കുത്തി വലയിലിട്ട് തിയാഗോ സിൽവ ലീഡ് രണ്ടാക്കി. സെര്‍ബിയയുടെ ശക്തമായ ആക്രമണങ്ങള്‍ക്കിടെ ബ്രസീല്‍ ലീഡുയര്‍ത്തി (2-0).  ഇടതുമൂലയില്‍ നിന്നുള്ള നെയ്മറുടെ കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

61ാം മിനിറ്റില്‍ സമനില വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ച് ബ്രസീല്‍ രക്ഷപ്പെട്ടു. ബോക്‌സിനുള്ളില്‍ വച്ച് ലാജിച്ചിന്റെ അപകടകരമായ ക്രോസ് ഗോളി അലിസണ്‍ കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് മിട്രോവിച്ച് ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഡിഫന്‍ഡര്‍ തിയാഗോ സില്‍വ ബ്ലോക്ക് ചെയ്തു. ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാംപകുതിയില്‍ സെര്‍ബിയ കാഴ്ചവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts