ഭീഷണികളുടെ ചെറു നിഴല്‍പ്പാടിലായിരുന്നെങ്കിലും മേധാവിത്വത്തിന്റെ മനോഹര ഫുട്ബാള്‍ കളിച്ചു ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു …എതിരില്ലാത്ത രണ്ടു ഗോളിനാണ് സെര്‍ബിയയെ തകര്‍ത്തത് ….36 ആം മിനിറ്റില്‍ പൌളിഞ്ഞോയും ,68 ആം മിനിറ്റില്‍ തിയാഗോ സില്‍വയുമാണ് ഗോളുകള്‍ നേടിയത് …..പത്താം മിനിറ്റില്‍ തന്നെ ഉഗ്രന്‍ ഫോമില്‍ കളിക്കുന്ന മാഴ്സെലോ പരിക്കെറ്റ് പുറത്തു പോയത് തിരിച്ചടി നേരിടുമെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും അരമണിക്കൂര്‍ പിന്നിടുന്ന വേളയില്‍ കുട്ടിന്യോയുടെ കിടിലന്‍ പാസില്‍ പൌളിഞോ സെര്‍ബിയന്‍ വല കുലുക്കിയതോടെ ആവേശം വാനോളമെത്തി ..
കളിക്കളത്തിലുടനീളം മികച്ച മുന്നേറ്റവും കൃത്യമായ പാസുകളുമായി മഞ്ഞപ്പട ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത് ..എങ്കിലും സൂപ്പര്‍ താരം നെയ്മറിനു ഒരു പിടി അവസരങ്ങള്‍ ലഭിച്ചത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയാതെ പോയി …അറുപത്തിയെട്ടാം മിനിറ്റില്‍ അദ്ദേഹം നല്‍കിയ കോര്‍ണര്‍ കിക്കിനു തിയാഗോ സില്‍വ ശിരസ്സ് തിരിച്ചത് മഞ്ഞ പ്പട രണ്ടാം ഗോളാക്കി തീര്‍ത്തു ..എങ്കിലും മികച്ച പ്രതിരോധവലയം തീര്‍ത്ത സെര്‍ബിയയുടെ മികവും പറയാതെ ഇരിക്കാന്‍ കഴിയില്ല ..ഇടയ്ക്ക് കാനറികളെ വിറപ്പിച്ച ഒരു കിടിലന്‍ മുന്നേറ്റവും എടുത്തു പറയേണ്ടിയിരിക്കുന്നു ……ഗ്രൂപ്പ് മത്സരങ്ങളുടെ കൊട്ടികലാശം അവസാനിക്കുന്നതോടെ മരണ കളികളുമായി പ്രീ ക്വാര്‍ട്ടര്‍ ഒരുങ്ങി കഴിഞ്ഞു …ഫലം എന്ത് തന്നെയായാലും ഒന്നുറപ്പ് ..റഷ്യയിലെ പുല്‍നാമ്പുകള്‍ക്ക് വരെ ഇനി തീ പിടിക്കും ..