സ്വയം ഓടിച്ച വാഹനം തലകീഴായി മറിഞ്ഞു;ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തു!

ബെംഗളൂരു : നഗരത്തോട് അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ സിറ്റിയായ ഹൊസൂരിലെ ഒരു കോൺട്രാക്റ്ററുടെ മകനാണ് കൗശിക് (20), കർണാടകയിലെ അനേക്കലിലെ അലയൻസ് സ്വകാര്യ സർവ്വകലാശാലയിൽ നിയമ ബിരുദത്തിന് പഠിക്കുന്നു.

പോലീസ് പറയുന്നത് ഇങ്ങനെയാണ്.

താമസ സ്ഥലത്തു നിന്ന് തൻ്റെ പിതാവിൻ്റെ എക്സ്.യു.വി 500 വാഹനം എടുത്ത് കൗശിക്  അനേക്കലിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് തിരിച്ച് പോയി.

കുടിച്ച മദ്യം കുറവായിപ്പോയി എന്ന തോന്നലിൽ സുഹൃത്തായ രാഹുലിനെയും കൂട്ടി വീണ്ടും അനേക്കല്ലിലേക്ക്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

വീണ്ടും മദ്യം പാനത്തിന് ശേഷം സ്വയം ഡ്രൈവ് ചെയ്ത് അനേക്കലിൽ നിന്ന് ഹൊസൂരിലേക്ക് തിരിച്ചു, വഴിയിൽ വച്ച് തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ വാഹനം തല കീഴായി മറിഞ്ഞു.

സമീപവാസികൾ ഓടിക്കൂടി 2 പേരേയും ഒരു ഓട്ടോ റിക്ഷയിൽ കയറ്റി പറഞ്ഞു വിട്ടു.രണ്ടു പേർക്കും നിസാര പരിക്കേ ഉണ്ടായിരുന്നുള്ളൂ.

തൻ്റെ അനേക്കല്ലിൽ ഉള്ള മറ്റൊരു വീട്ടിലേക്കാണ് കൗശിക് രാഹുലുമായി പോയത്.വീടിൻ്റെ ചാവി ഉണ്ടായിരുന്നില്ല, പൂട്ട് തകർത്ത് അകത്ത് കയറി.

രാഹുൽ ഒരു റൂമിൽ ഉറങ്ങി കൗശിക്ക് മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി ഹാളിൽ കിടന്നു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

മുറിയുടെ വാതിൽ പുറത്തു നിന്ന് പൂട്ടിയതായി രാവിലെ തിരിച്ചറിഞ്ഞ രാഹുൽ ശബ്ദമുണ്ടാക്കി സമീപവാസികളെ അറിയിക്കുകയും വാതിൽ തുറന്ന നാട്ടുകാരാണ് കൗശിക്ക് തൂങ്ങി നിൽക്കുന്നത് കണ്ടത്.

മൃതദേഹം പിതാവ് ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts