കർണാടകയിൽ വീണ്ടും ഭൂചലനം: 4.6 തീവ്രത രേഖപ്പെടുത്തി 

ബെംഗളൂരു: ശനിയാഴ്ച രാവിലെ 6.22ന് ബാഗൽകോട്ടിന്റെയും വിജയപുരയുടെയും ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൂടാതെ ബസവന ബാഗേവാഡി, വിജയപുര സിറ്റി, ഇൻഡി, വിജയപുര ജില്ലയിലെ ബബലേശ്വർ ഗ്രാമങ്ങളിലും ബാഗൽകോട്ടിലെ ജാംഖണ്ഡിക്കടുത്തുള്ള ഏതാനും ഗ്രാമങ്ങളിലും തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഭൂചലനത്തെക്കുറിച്ചും മേഖലയിൽ ഉണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇരു ജില്ലകളുടെയും ജില്ലാ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഭൂകമ്പം അനുഭവപ്പെട്ടതായി ആളുകൾ പരാതിപ്പെട്ട ഗ്രാമങ്ങളിലേക്ക് ഉദ്യോഗസ്ഥർ എത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിജയപുരയുടെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞത് 18 ഭൂചലനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts