വ്യാജ കോൾ സെന്ററിൽ റെയ്ഡ്, 72 പേർ അറസ്റ്റിൽ 

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഗായത്രി ടെക് പാർക്കിലെ ‘എത്തിക്കൽ ഇൻഫൊടെക്’ എന്ന വ്യാജ കോൾ സെന്ററിൽ നടന്ന റെയ്ഡിൽ 72 ജീവനക്കാർ അറസ്റ്റിലായി. കംപ്യൂട്ടറുകളും ലാപ്ടോപ്പുകളുമടക്കം 2 കോടി രൂപയോളം വില വരുന്ന വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് സൂത്രധാരന്മാരായ 6 പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് തട്ടിപ്പിനായി റിക്രൂട്ട് ചെയ്തിരുന്നത്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

യുഎസിൽ നിന്നുള്ളവരെയാണ് ഈ സംഘം പ്രധാനമയും ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ ബാങ്കിലോ അക്കൗണ്ടിലോ, ഓൺലൈൻ വ്യാപാര പോർട്ടലയായ ആമസോൺ അക്കൗണ്ടിലോ സംശയാസ്പദമായ ഇടപാട് നടന്നെന്ന് ഇ–മെയിലായോ, എസ്എംഎസായോ ഇന്റർനെറ്റ് കോൾ മുഖേനയോ മുന്നറിയിപ്പ് നൽകിയതാണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് ആമസോണിൽ നിന്നോ ബാങ്കിൽ നിന്നോ വിളിക്കുകയാണെന്നു പറഞ്ഞു പരിചയപ്പെടുത്തും. 

വലയിൽ കുടുങ്ങുന്നവരുടെ സാമൂഹിക സുരക്ഷാ നമ്പറും ബാങ്ക് നമ്പർ നമ്പറും കൈക്കലാക്കുകയാണ് അടുത്ത ഘട്ടം, ആമസോൺ ഗിഫ്റ്റ് കാർഡും ക്രിപ്റ്റോ കറൻസിയും മണി ട്രാൻസ്ഫർ ആപ്പുകൾ മുഖേനയും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts