റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് ബെംഗളൂരു കോടതി

ബെംഗളൂരു: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഏതാനും മാധ്യമങ്ങളിലെ വാർത്തകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് പിഴയിട്ട് ബെംഗളൂരു കോടതി.

ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്. നീക്കിയ വാർത്തകൾ സംബന്ധിച്ച ലിങ്കുകൾ ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാരെക്കുറിച്ചുള്ള വാർത്തകൾക്കെതിരേയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്.

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി നൽകിയത്. വാർത്തകൾ നീക്കാൻ നേരത്തേ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

പിന്നീട് എതിർ കക്ഷികൾ കേസുകളുടെ കൂടുതൽ തെളിവുകളുമായി കോടതിയെ സമീപിച്ചതോടെ ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടിവി അനുമതി തേടി. പതിനായിരം രൂപ പിഴയിട്ട് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts