നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും മകളെ തിരികെ വേണം, പിതാവ് പോലീസ് സഹായം തേടി 

ബെംഗളൂരു: സ്വയം പ്രഖ്യാപിത ആൾദൈവവും വിവാദനായകനുമായ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തിരികെ വരാൻ കൂട്ടാക്കാത്ത മകളെ രക്ഷിക്കണമെന്നാവശ്യവുമായി പിതാവ് പോലീസ് സ്റ്റേഷനിലെത്തി.

കർണാടക മൈസൂർ റോഡിലെ ആർ ആർ നഗർ സ്വദേശി ശ്രീ നാഗേഷാണ് തിരുവണ്ണാമലൈ റൂറൽ പോലീസിൽ പരാതി നൽകിയത്. ഇളയമകൾ 22 വയസുകാരിയായ വറുദുനിയെ മോചിപ്പിക്കാൻ ഇടപെടാൻ ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. 

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

നാഗേഷും ഭാര്യ മാലയും രണ്ട്  പെൺകുട്ടികളും തിരുവണ്ണാമലയിലെ നിത്യാനന്ദ ആശ്രമം സന്ദർശിച്ചിരുന്നു. നാഗേഷും ഭാര്യയും മൂത്തമകൾ വൈഷ്ണവിയും തിരികെ വന്നെങ്കിലും വറുദുനി തിരികെപ്പോരാൻ കൂട്ടാക്കിയിരുന്നില്ല. മക്കളെ തങ്ങൾക്കൊപ്പം അയക്കണമെന്ന് നാഗേഷ് ആശ്രമം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല.

വറുദുനിയെ ആശ്രമത്തിൽ നിന്ന് സ്ഥലം മാറ്റിയെന്ന് പിന്നീട് അറിയിക്കുകയും ചെയ്‌തു. ഇതേ തുടർന്ന് നാഗേഷ് ആശ്രമത്തിൽ കയറി പരിശോധന നടത്തിയപ്പോൾ വറുദുനിയെ കണ്ടെത്തിയെങ്കിലും തിരികെ കൊണ്ടുവരാനായില്ല. തുടർന്നാണ് മകളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഇയാൾ പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts