കേരളത്തിലും കർണാടകയിലെ സമീപ പ്രദേശങ്ങളിലും ഭൂചലനം

ബെംഗളൂരു: കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലും ചൊവ്വാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പനത്തടി വില്ലേജിലും കേരളത്തിലെ കണ്ണൂരിലെ ചെറുപുഴയിലും രാവിലെ 7.45 ഓടെ വലിയ ശബ്ദം കേൾക്കുകയും ചെറിയ ഭൂചലനം അനുഭവപ്പെടുകയും ചെയ്തതായിട്ടാണ് വൃത്തങ്ങൾ അറിയിച്ചത്. ഭൂമികുലുക്കം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, പനത്തടി ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലും റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

സുള്ള്യ താലൂക്കിലെ സാമ്പാജെ, അറന്തോട്, പേരാജെ, ജൽസൂർ, ഉബാറഡ്ക, തൊടിക്കാന, മിട്ടൂർ എന്നിവിടങ്ങളിലെ താമസക്കാർക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 5 കിലോമീറ്റർ ആണെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചത്.

ജൂൺ 25 നും റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. രാവിലെ 9.09 ന് രേഖപ്പെടുത്തിയ ഭൂചലനം പ്രഭവകേന്ദ്രത്തിൽ നിന്ന് 4.7 കിലോമീറ്റർ അകലെയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts