നയൻ‌താര – വിഘ്‌നേഷ് വിവാഹം ജൂൺ 9 ന് തന്നെ, ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് 

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് നടക്കുമെന്ന അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റല്‍ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നാണ് ആദ്യ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതത് സർവേ നടത്താമെന്ന് ബിജെപി

ബെംഗളൂരു: ബെലഗാ വിയിൽ ഷാഹി മസ്ജിദ് യഥാര്‍ത്ഥത്തില്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംഎല്‍എ അഭയ് പാട്ടീല്‍. ബെലഗാവിയിലെ ക്ഷേത്രം തകര്‍ത്താണ് തല്‍സ്ഥാനത്ത് ഷാഹി മസ്ജിദ് പണിതുയര്‍ത്തിയതെന്ന് അഭയ് പാട്ടീല്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തണമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ചെന്ന് നോക്കിയപ്പോള്‍ അങ്ങനെ തന്നെയാണെന്ന് ബോധ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ ശ്രീകോവിലില്‍ കാണുന്നത് പോലെയുള്ള വാതിലാണ് പള്ളിയിലുള്ളത്. കുനിഞ്ഞ് പ്രവേശിക്കാന്‍ സാധിക്കുന്ന ചെറിയ വാതിലുകള്‍ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നതെന്നും മസ്ജിദുകളിലല്ലെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു. കൂടാതെ…

Read More

മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി: 2 പേർ പിടിയിൽ  

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന സ്ഥലത്ത് നിന്ന് പമ്പ് സെറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 50 കാരനായ നിർമാണത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊയ്‌സാല നഗറിലാണ് സംഭവം. സ്ഥലമുടമയെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും പൈശാചികകൃത്യത്തിന് കേസെടുക്കുകയും ചെയ്തു. മുനേശ്വര നഗർ സ്വദേശി അശ്വത് ആണ് മരിച്ചത്. ഭാര്യയോടൊപ്പം നിർമാണ സ്ഥലത്തെ ഷെഡിലായിരുന്നു താമസം. മൂന്ന് ദിവസമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് അശ്വതിന്റെ ഭാര്യ മിസ്സിംഗ് കേസ് ഫയൽ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച, റോഡരികിൽ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്, മരിച്ചയാളെ…

Read More

ഗോപി സുന്ദറിന് പിറന്നാൾ ആശംസയുമായി അമൃത സുരേഷ്

കഴിഞ്ഞ ദിവസം അമൃത സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. ആ ചർച്ചകൾ അവസാനിക്കുന്നതിനു മുൻപേ തന്നെ പുതിയ വിശേഷവുമായി അമൃത എത്തി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് ആണ് ഗായിക അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്’ എന്ന് ഗായിക പോസ്റ്റിൽ കുറിച്ചു. ഇരുവരുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി ഒട്ടനവധി ആളുകൾ എത്തുന്നുണ്ട്. ഈയിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും…

Read More

ആധാർ കാർഡ് സംബന്ധിച്ച് ബെംഗളൂരു കേന്ദ്രം നൽകിയ നിർദേശം കേന്ദ്ര സർക്കാർ റദ്ദാക്കി

ദില്ലി : ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുഐഡിഎഐ നല്‍കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോൾ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാന്‍ മാത്രമേ നിര്‍ദ്ദേശമുള്ളൂ. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആധാര്‍…

Read More

മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ഭർത്താവിന്റെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: മലയാളി മാധ്യമപ്രവർത്തകയുടെ മരണത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യഹർജി കർണാടക ഹൈക്കോടതി തള്ളി. കാസർകോട് വിദ്യാനഗർ സ്വദേശി ശ്രുതി നാരായണൻ മരിച്ച കേസിൽ ഭർത്താവ് അനീഷ് കൊയ്യാടൻ കോറോത്തിന്റെ ഹർജിയാണ് ജസ്റ്റിസ് എച്ച്‌പി സന്ദേശ് തള്ളിയത്. കുടുംബാംഗങ്ങൾക്ക് ജാമ്യം ലഭിച്ചു. ബെം​ഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ ജീവനൊടുക്കിയ നിലയിൽ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ , മുൻകൂർജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേശ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശ്രുതിയുടെ മരണത്തിനുപിന്നാലെ രണ്ടു മാസത്തിലധികമായി അനീഷ് ഒളിവിലാണ്. ബെംഗളൂരു പോലീസ് കേരളത്തിലുൾപ്പെടെ…

Read More

കെഎഫ്സിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു 

film camera rolling

ബെംഗളൂരു: സാ രാ ഗോവിന്ദുവിനെ 410 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിർമ്മാതാവ് ബാ മാ ഹരീഷ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഹരീഷ് 781 വോട്ടുകൾ നേടിയപ്പോൾ ഗോവിന്ദുവിന് 378 വോട്ടുകൾ നേടാനായി. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ജയരാജ് കാലാവധി പൂർത്തിയാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനം ഇത്തവണ പ്രൊഡ്യൂസേഴ്‌സ് സോണിലേക്കാണ് സംവരണം ചെയ്തത്.…

Read More

ട്രെയിൻ കയറാൻ ഇനി ബസിൽ എത്താം

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി. ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക. നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ്…

Read More

വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല.യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും.മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകന്‍ കോടതിയെ അറിയിക്കും. നിയമത്തിന്റെ കണ്ണില്‍…

Read More

ബിബിഎംപിയുടെ മാലിന്യ ബിൽ വർധിപ്പിക്കാൻ വഴിയൊരുക്കി പുതിയ മാലിന്യ ശേഖരണ സംവിധാനം

ബെംഗളൂരു: നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ ശേഖരിക്കാൻ രണ്ട് വാഹനങ്ങൾ ഏർപ്പെടുത്താനുള്ള ബിബിഎംപിയുടെ പദ്ധതി മാലിന്യ നിർമാർജനത്തിനുള്ള ചെലവ് 200 കോടി രൂപ വർദ്ധിപ്പിക്കും. മാലിന്യ ശേഖരണത്തിനും ഗതാഗതത്തിനുമുള്ള (സി ആൻഡ് ടി) വാർഷിക ചെലവ് ഇതിനകം 50 കോടി ഉയർന്ന് 580 കോടിയായി. ബ്രുഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പുതുയ പദ്ധതിമൂലം അധിക ചെലവ് കൂടുതൽ ഭാരപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വ്യത്യസ്ത വാഹനങ്ങൾ വിന്യസിച്ച് മാലിന്യത്തിന്റെ സി ആൻഡ് ടിക്കായി ഒരൊറ്റ ഏജൻസിയെ ഏർപ്പെടുത്താനുള്ള പദ്ധതിക്ക് സാങ്കേതിക ഉപദേശക സമിതി (ടിഎസി) കഴിഞ്ഞ…

Read More
Click Here to Follow Us