രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യം: സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽനൽകും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. ഇതിന് പോലീസിന് അനുമതി നൽകിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

ഒക്ടോബർ 30-നാണ് ദർശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാനായി കോടതി ആറാഴ്ചത്തേക്ക് ജാമ്യം നൽകിയത്. കഠിനമായ പുറംവേദനയുള്ളതായും ശസ്ത്രക്രിയ വേണമെന്നും ദർശൻ കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് ഇടക്കാലജാമ്യം ലഭിച്ചത്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

പാസ്‌പോർട്ട് വിചാരണക്കോടതിക്ക് കൈമാറണം, തെളിവുനശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

131 ദിവസത്തെ ജയിൽവാസത്തിനുശേഷമായിരുന്നു ദർശൻ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാരജയിലിലും തുടർന്ന് ബല്ലാരി ജയിലിലുമായിരുന്നു ദർശൻ.

ജൂൺ 11-നാണ് അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ദർശനും കൂട്ടുപ്രതികളും ചേർന്ന് ബെംഗളൂരുവിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാംപ്രതിയായ പവിത്ര ഗൗഡ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. രണ്ടാം പ്രതിയാണ് ദർശൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts