ശ്രീരംഗപട്ടണ ജുമാ മസ്ജിദിലെ മദ്രസ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാർ

ബെംഗളൂരു : ശ്രീരംഗപട്ടണ ജുമാ മസ്ജിദിൽ പ്രവർത്തിക്കുന്ന മദ്രസ ഒഴിപ്പിക്കാൻ മാണ്ഡ്യ ജില്ലാഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും നിർദേശംനൽകണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

മസ്ജിദിൽ അനധികൃതമായാണ് മദ്രസ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കനകപുര കബ്ബാളു സ്വദേശി അഭിഷേക് ഗൗഡ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിക്കവേയാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കാമത്ത് ആവശ്യമുന്നയിച്ചത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

1951-ൽ മസ്ജിദിനെ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണെന്നും പറഞ്ഞു. എന്നിട്ടും അനധികൃതമായി മദ്രസ പ്രവർത്തനം തുടരുന്നതായും ചൂണ്ടിക്കാട്ടി.

എന്നാൽ, 1963 മുതൽ മസ്ജിദിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിനാണെന്നും അതിനാൽ മദ്രസ പ്രവർത്തനം നിയമവിധേയമാണെന്നും സംസ്ഥാനസർക്കാരും വഖഫ് ബോർഡും വാദിച്ചു.

ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ െബഞ്ച് തുടർവാദം കേൾക്കാനായി കേസ് 20-ലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
[masterslider id="10"]

Related posts