സംസ്ഥാനത്തെ മൂന്ന് നിയയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്

ബെംഗളൂരു : കർണാടകത്തിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ച ഒഴിവിൽ മത്സരിക്കാനിറങ്ങിയ മകൻ നിഖിൽ കുമാരസ്വാമിയും മുൻമന്ത്രി സി.പി. യോഗേശ്വറും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന ചന്നപട്ടണ മണ്ഡലത്തിൽ 88.80 ശതമാനംപേർ വോട്ടുചെയ്തു.

2023 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമാരസ്വാമി മത്സരിച്ചപ്പോഴത്തേക്കാൾ പോളിങ് ഉയർന്നു. 85.86 ശതമാനമായിരുന്നു അന്ന് പോളിങ്.

ജെ.ഡി.എസിന്റെ യുവനേതാവായ നിഖിൽ രണ്ടുതവണത്തെ തോൽവിക്കുശേഷം മൂന്നാമതും ഭാഗ്യം പരീക്ഷിക്കാനിറങ്ങിയതാണ് ചന്നപട്ടണയിൽ. കുമാരസ്വാമി കഴിഞ്ഞതവണ വിജയിച്ച മണ്ഡലമാണ്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ബി.ജെ.പി. സ്ഥാനാർഥിയായി കുമാരസ്വാമിയെ നേരിട്ട സി.പി. യോഗേശ്വറാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥിയായി നിഖിലിനോട് ഏറ്റുമുട്ടിയത്.

തന്ത്രങ്ങളുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സി.പി. യോഗേശ്വറിന്റെ പിന്നിലുണ്ടായിരുന്നത്.

ബി.ജെ.പി.യുടെ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മെ മത്സരിക്കാനിറങ്ങിയ ഷിഗാവിൽ 80.48 ശതമാനം പേർ വോട്ടുചെയ്തു.

കഴിഞ്ഞവർഷം ബസവരാജ് ബൊമ്മെ മത്സരിക്കുമ്പോൾ 80.46 ശതമാനം പേർ വോട്ടുചെയ്തിരുന്നു.

കഴിഞ്ഞവർഷം ബൊമ്മെയെ നേരിട്ട കോൺഗ്രസിലെ യാസിർ അഹമ്മദ് ഖാൻ ആണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

സന്ദൂർ മണ്ഡലത്തിൽ 76.24 ശതമാനംപേർ വോട്ടുചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.39 ശതമാനമായിരുന്നു പോളിങ്.

കോൺഗ്രസിന്റെ ഇ. തുക്കാറാം വിജയിച്ച മണ്ഡലത്തിൽ ഇത്തവണ തുക്കാറാമിന്റെ ഭാര്യ അന്നപൂർണയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബംഗാരു ഹനുമന്ത് ആയിരുന്നു ബി.ജെ.പി. സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts