കലേന അഗ്രഹാര മുതൽ നാഗവാര വരെ നീളുന്ന നമ്മ മെട്രോ പിങ്ക് ലൈൻ വൈകും

ബെംഗളൂരു : നഗരത്തിന്റെ തെക്കു വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈൻ നേരത്തേ നിശ്ചയിച്ചതിനേക്കാൾ വൈകും.

2025-ൽ പാത തുറക്കാനായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) തീരുമാനിച്ചിരുന്നത്.

എന്നാൽ, 2026 ഡിസംബറോടെയെ പൂർണമായി സർവീസ് ആരംഭിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.

കലേന അഗ്രഹാര മുതൽ നാഗവാര വരെ 21.3 കിലോമീറ്ററാണ് പിങ്ക് ലൈൻ

. രണ്ടു ഘട്ടമായിട്ടായിരിക്കും തുറക്കുക. കലേന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള 7.5 കിലോമീറ്ററാകും ഒന്നാം ഘട്ടം.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ഈ ഭാഗം 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡയറി സർക്കിൾ മുതൽ നാഗവാര വരെ ഭൂഗർഭപാതയുൾപ്പെടെ 13.76 കിലോമീറ്റർ ഭാഗം 2026 ഡിസംബറോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

18 സ്റ്റേഷനുകളാകും പിങ്ക് ലൈനിലുണ്ടാവുക.

ബെംഗളൂരുവിന്റെ തെക്കു വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത ഇരുവശങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നഗരത്തിൽ ഗതാഗതക്കുരുക്കിന് പേരുകേട്ട പല സ്ഥലങ്ങളെയും ബന്ധിപ്പിച്ചാകും ഈ പാത കടന്നു പോകുന്നത്.

പിങ്ക് ലൈനിലെ തുരങ്കനിർമാണം പൂർത്തിയായിട്ടുണ്ട്. റെയിൽപ്പാത സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്.

ഈ ജോലികൾ അടുത്ത ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 521.76 കോടി രൂപയ്ക്ക് ടെക്സ് മാക്കോ റെയിൽ ആൻഡ് എൻജിനിയറിങ് ലിമിറ്റഡിനാണ് ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഡയറി സർക്കിളിനും ലാങ്‌ഫോഡ് ടൗൺ സ്റ്റേഷനുമിടയിലാണ് നിലവിൽ ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. ജോലികൾ പൂർത്തിയായാൽ നാലു മാസത്തോളം പരീക്ഷണ ഓട്ടം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
[masterslider id="10"]

Related posts